HOME
DETAILS

“ഫ്യൂച്ചര്‍ എജുക്കേഷന്‍ കേളിദിനം 2021” കേളി ഇരുപതാം വാര്‍ഷികാഘോഷം

  
backup
December 27 2020 | 23:12 PM

%e0%b4%ab%e0%b5%8d%e0%b4%af%e0%b5%82%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%9c%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d

റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ ഇരുപതാം വാര്‍ഷികാഘോഷം “ഫ്യൂച്ചര്‍ എജുക്കേഷന്‍ കേളിദിനം 2021”  ജനുവരി ഒന്നാം തീയ്യതി ഓൺലൈനിൽ നടക്കും. കോവിഡ് 19ൽ നിന്ന് ലോകം ഇനിയും മുക്തമായിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇരുപതാം വാർഷികാഘോഷം ഓൺലൈനിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.  കഴിഞ്ഞ 20 വര്‍ഷമായി റിയാദിലെ സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ മേഖലകളില്‍ തനതായ പ്രവര്‍ത്തനങ്ങള്‍ നടത്തി, പ്രവാസികളുടെ താങ്ങും തണലുമായ കേളി 2001 ലാണ് രൂപീകൃതമായത്.

കോവിഡ് മഹാമാരിയുടെ കാലത്ത് കേളി കലാസാംസ്കാരിക വേദി മുഖ്യമായും ജീവകാരുണ്യ മേഖലയിലാണ് ശ്രദ്ധ പതിപ്പിച്ചത്. കേളി ഹെൽപ്‌ഡെസ്‌ക് മുഖേന വിഷമത അനുഭവിച്ച നിരവധി മലയാളികളേയും ഇതര സംസ്ഥാനക്കാരെയും സഹായിക്കാൻ കേളിക്കായിട്ടുണ്ട്.  കോവിഡ്ബാധ മൂലം മരിച്ച നിരവധി പേരുടെ മൃതശരീരം സൗദിയിൽ തന്നെ മറവു ചെയ്യുന്നതിനും,  കോവിഡിതര കാരണങ്ങളാൽ മരണപ്പെട്ടവരുടെ മൃതശരീരങ്ങൾ നാട്ടിലെത്തിക്കുന്നതിനും കേളി മുഖ്യ പങ്കു വഹിചിച്ചിട്ടുണ്ട്.

കേളിയുടെ ഇരുപതാം വാർഷികാഘോഷത്തോടനുബന്ധിച്ച് ദേശാഭിമാനി മുഖപ്രസംഗം ശബ്ദരൂപത്തിലും  ദിനപ്പത്രം പിഡിഎഫ്  രൂപത്തിലും പ്രചരിപ്പിക്കുന്ന കേളിയുടെ സൈബർവിങ് പ്രവർത്തകരേയും, കോവിഡ് മഹാമാരിക്കാലത്ത് ആരോഗ്യമേഖലയിൽ സ്തുത്യർഹമായ സേവനം നടത്തിക്കൊണ്ടിരിക്കുന്ന റിയാദിലെ മലയാളി ആരോഗ്യ പ്രവർത്തകരേയും ആദരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആഘോഷത്തിന് നിറപ്പകിട്ടേകാൻ വിപുലമായ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇമ്പമാർന്ന ഗാനങ്ങൾ, നൃത്തനൃത്യങ്ങൾ, മറ്റു കലാപരിപാടികൾ എന്നിവയാണ് ഓൺലൈൻ പ്രേക്ഷകർക്കായി കേളി ഒരുക്കിയിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago
No Image

നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്

Kerala
  •  3 months ago
No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago