HOME
DETAILS

റിയാദ് കെ.എം.സി.സി നേതാക്കൾ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

  
backup
December 27, 2020 | 11:37 PM

%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95

റിയാദ്: ഇന്ത്യൻ എംബസിയിൽ പുതുതായി ചുമതലയേറ്റ ഇന്ത്യൻ എംബസി ചീഫ് ഓഫ് മിഷൻ (ഡി.സി.എം) രാം പ്രസാദുമായി റിയാദ് കെ.എം.സി.സി സെൻ ട്രൽ കമ്മിറ്റി ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി.  എംബസി വെൽ ഫെയർ വിംഗ് കോൺസുലർ ദേശ് ബന്ദു ഭാട്ടിയും പങ്കെടുത്ത ചർച്ചയിൽ വിവിധ പ്രവാസി വിഷയങ്ങൾ ചർച്ച ചെയ്തു.  കോവിഡ് കാലത്ത് റിയാദിൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ കാരുണ്യ പ്രവർത്തനങ്ങളെ ഇരുവരും പ്രകീർത്തിച്ചു. പതിനായിരക്കണക്കിനാളുകൾക്ക് ആശ്വാസമേകിയ ഭക്ഷണം, മരുന്ന് വിതരണം, കോവിഡ് രോഗ ലക്ഷണമുള്ളവർക്കും രോഗികൾക്കും ആശ്വാസമേകിയ ടെലികെയർ സേവനം, ഇരുന്നൂറിലധികം മയ്യിത്തുകൾ സംസ്കരിക്കുകയും നിലവിൽ പ്രവർത്തനം തുടരുകയും ചെയ്യുന്ന ദാറുസ്സലാം വിംഗ് പ്രവർത്തനങ്ങൾ, കോവിഡ് മിഷന്റെ ഭാഗമായി നടപ്പിലാക്കിയ വിമാന സർവ്വീസ്, റീ ബെർത്ത്, ലീഗൽ സെൽ തുടങ്ങി ഡോക്ടർമാരും പാരാ മെഡിക്കൽ ജീവനക്കാർക്കും പുറമെ രോഗ ഭീഷണിയെ വകവെക്കാതെ കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നതും മരിച്ചവരെ സംസ്ക്കരിക്കുന്നതുമടക്കമുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരായ നൂറുക്കണക്കിന്‌ സാധാരണ കെ.എം.സി.സി പ്രവർത്തകരുടെ സേവനങ്ങളെല്ലാം നേതാക്കൾ അധികൃതരുമായി പങ്ക് വെച്ചു.  

പ്രവാസികൾ അഭിമുഖീകരിക്കുന്ന യാത്രാ പ്രശ്നങ്ങൾ, സ ഊദിയിലേക്കുള്ള യാത്രാ മധ്യേ യു.എ.ഇയിൽ കുടുങ്ങിയ പ്രവാസികളെ സഹായിക്കൽ, ജയിൽ കഴിയുന്നവർ, വിമാനം റദ്ദാക്കിയത് കാരണം യാത്ര മുടങ്ങിയ രോഗികളുൾപ്പെടെയുള്ള യാത്രക്കാരുടെ വിഷയങ്ങൾ, തർഹീലിൽ കഴിയുന്ന ഇന്ത്യക്കാർ, നാട്ടിലെത്തിക്കാൻ കഴിയാത്ത മൃതശരീരങ്ങൾ തുടങ്ങി തുടങ്ങി പ്രവാസികളെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ നേതാക്കൾ എംബസി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പ്പെടുത്തി.  റിയാദിലെ കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെന്നും ആവശ്യമായ എല്ലാ സൗകര്യങ്ങളൂം എംബസിയുടെ ഭാഗത്ത് നിന്നുണ്ടാവുമെന്നും അധികൃതർ ഉറപ്പ് നൽ കി.  റിയാദ് കെ.എം.സി.സി സെൻ ട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ, ട്രഷറർ യു.പി.മുസ്തഫ, വെൽ ഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.  




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടി വിപുലീകരിക്കാൻ എഡിജിപിക്ക് അധികാരം; അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി 

Kerala
  •  13 days ago
No Image

അബൂദബി വാഹനാപകടം; ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു

uae
  •  13 days ago
No Image

സഊദിയിലേക്കുള്ള വിസിറ്റിംഗ് വിസകളുടെ കാലാവധി 30 ദിവസമാക്കി കുറച്ചു

Saudi-arabia
  •  13 days ago
No Image

ഷാർജയിൽ ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാൻ അവസരം; സമയപരിധി ജനുവരി 10-ന് അവസാനിക്കും

uae
  •  13 days ago
No Image

സമസ്തക്ക് ജനമനസ്സുകളിൽ വലിയ അംഗീകാരം'; സന്ദേശ യാത്രയുടെ വിജയം ഇതിന് തെളിവെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  13 days ago
No Image

ആറ്റിങ്ങലിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും വീണ് വിദ്യാർത്ഥിനിക്ക് പരുക്ക്

Kerala
  •  13 days ago
No Image

'അറസ്റ്റ് ചെയ്യാനാണെങ്കിൽ ചെയ്യട്ടെ'; പുനർജനി കേസിൽ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് വി.ഡി. സതീശൻ

Kerala
  •  13 days ago
No Image

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ വീടിന് നേരെ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ

crime
  •  13 days ago
No Image

റൊണാൾഡോ ലോകകപ്പ് നേടില്ല, കിരീമുയർത്തുക ആ നാല് ടീമുകളിലൊന്നായിരിക്കും: മുൻ താരം

Football
  •  13 days ago
No Image

മെഡിക്കൽ കോളേജ് ലിഫ്റ്റിൽ കുടുങ്ങിയത് രണ്ട് ദിവസം; രോഗിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  13 days ago