HOME
DETAILS

തൊഴില്‍പ്രശ്‌നം കോടതിക്ക് പുറത്ത് ഒത്തുതീര്‍ന്നു; സഊദിയില്‍ മലയാളികള്‍ ഉള്‍പ്പെടെ 12 തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിതുടങ്ങി

  
backup
October 05, 2018 | 2:11 PM

456546456213213

റിയാദ്: തൊഴില്‍ പ്രശ്‌നത്തെ തുടര്‍ന്ന് ദുരിതത്തിലായ മലയാളികളുള്‍പ്പടെയുള്ള 12 പേര്‍ സ്വദേശങ്ങളിലെക്ക് മടങ്ങിതുടങ്ങി. ഇന്ത്യന്‍ കമ്പനിക്ക് കീഴിലുള്ള തൊഴിലാളികള്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് എംബസിയുടെ ശ്രദ്ധയിലെത്തിയ വിഷയത്തില്‍ പിന്നീട് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്തിയാണ് ഇവര്‍ക്ക് നാട്ടിലേക്ക് പോകാനുള്ള അവസരമൊരുങ്ങിയത്.

സംഘത്തിലെ എട്ടു പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടിലെത്തി. ബാക്കിയുള്ളവര്‍ അടുത്ത വ്യാഴാഴ്ചയോടെ നാട്ടിലേക്ക് തിരിക്കും. പത്ത് വര്‍ഷത്തോളമായി ഇതേ കമ്പനിയില്‍ ജോലി ചെയ്തവരാണ് ഇതില്‍ പലരും. കമ്പനിക്ക് നേരിട്ട സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം ശമ്പളം മുടങ്ങിയതോടെയാണ് തൊഴിലാളികള്‍ ഗത്യന്തരമില്ലാതെ സഹായം തേടിയത്.

തലസ്ഥാന നഗരിയായ റിയാദില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനിക്കു കീഴിലുള്ളവരാണ് തൊഴിലാളികള്‍. റോഡുകളില്‍ ടെലഫോണ്‍ കേബിളുകള്‍ സ്ഥാപിക്കുന്ന കരാറുകള്‍ ഏറ്റെടുത്തു നടത്തുന്ന കമ്പനിയിലെ മലയാളി, തമിഴ് തൊഴിലാളികളാണ് കഴിഞ്ഞമാസം പരാതിയുമായി എംബസിയെ സമീപിച്ചത്. ശമ്പളം വൈകിയതിന് പുറമെ പലരുടെയും താമസ രേഖയായ ഇഖാമയും മെഡിക്കല്‍ ഇന്‍ഷ്യൂറന്‍സും തീര്‍ന്നതിനാല്‍ ദുരിതത്തിലായ തൊഴിലാളികള്‍ ഈ നിലയില്‍ ഇവിടെ തുടരാന്‍ ആഗ്രഹമില്ലെന്നും ശമ്പളകുടിശിക തീര്‍ത്തു കിട്ടി നാട്ടില്‍ പോകാന്‍ അവസരമൊരുക്കണമെന്ന ആവശ്യവുമായാണ് എംബസിയെ സമീപിച്ചത്.

തുടര്‍ന്ന് എംബസി നിര്‍ദേശ പ്രകാരം സാമൂഹ്യ പ്രവര്‍ത്തകന്‍ റാഫി പാങ്ങോട് കമ്പനിയെ സമീപിച്ച് ചര്‍ച്ചകള്‍ നടത്തി ഫലം കാണാത്തതിനെ തുടര്‍ന്ന് തൊഴില്‍ മന്ത്രിയെ സമീപിക്കുമെന്ന് അറിയിച്ചപ്പോഴാണ് കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പ് നടത്തി പ്രശ്‌ന പരിഹാരത്തിനായി കമ്പനി തയ്യാറായത്. വിമാന ടിക്കറ്റ്, എക്‌സിറ്റ് വിസ എന്നിവക്കൊപ്പം അത്യാവശ്യ ചെലവുകള്‍ക്കായി രണ്ടായിരം റിയാല്‍ വീതം ഇപ്പോള്‍ നല്‍കുകയും നാല് മാസത്തിനുള്ളില്‍ ശമ്പള കുടിശിക ഏറ്റുവാങ്ങാന്‍ മറ്റുള്ളവര്‍ക്ക് ചേംബര്‍ സാക്ഷ്യപ്പെടുത്തിയ സമ്മതപത്രവും കൂടി കമ്പനി നല്‍കിയതോടെയാണ് തൊഴിലാളികള്‍ നാട്ടിലേക്ക് പോകാന്‍ തയ്യാറായത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ ഇതിഹാസത്തിന്റെ സാന്നിധ്യം എനിക്ക് പ്രചോദനമായി: ഫൈനലിലെ ഇന്നിങ്സിനെക്കുറിച്ച് ഷഫാലി

Cricket
  •  8 days ago
No Image

മാനസികാരോഗ്യം ശാരീരിക ആരോഗ്യത്തേക്കാൾ പ്രധാനപ്പെട്ടത്; യുഎഇയിലെ പ്രവാസികളുടെ മുൻ​ഗണനകളിൽ മാറ്റം വന്നതായി പുതിയ പഠനം

uae
  •  8 days ago
No Image

'വാതിലിനരികില്‍ നിന്ന് മാറാന്‍ പറഞ്ഞു മാറിയില്ല, ദേഷ്യം വന്നു ചവിട്ടി' ട്രെയിനില്‍ നിന്ന് തള്ളിയിട്ടസംഭവത്തില്‍ കുറ്റംസമ്മതിച്ച് പ്രതി മൊഴി

Kerala
  •  8 days ago
No Image

ലോക കിരീടം ചൂടിയ ഇന്ത്യൻ പെൺപടക്ക് കോടികളുടെ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

Cricket
  •  8 days ago
No Image

കരാര്‍ ലംഘിച്ച്  ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; ഹമാസ് മൂന്ന് മൃതദേഹങ്ങള്‍ കൂടി കൈമാറി

International
  •  8 days ago
No Image

"യുഎഇ പതാക എന്നെന്നും മഹത്വത്തിൽ പറക്കട്ടെ, അതെപ്പോഴും അഭിമാനത്തോടെയും ആദരവോടെയും അലയടിക്കട്ടെ"; യുഎഇയിൽ ഇന്ന് പതാക ദിനം

uae
  •  8 days ago
No Image

സഊദിയുടെ ഫ്ലൈഅദീൽ വിമാന കമ്പനി ഇന്ത്യയിലേക്ക് സർവ്വീസ് വ്യാപിപ്പിക്കുന്നു

Saudi-arabia
  •  8 days ago
No Image

ഇങ്ങനെയൊരു അത്ഭുത നേട്ടം ലോകത്തിൽ ആദ്യം; ചരിത്രത്തിന്റെ നെറുകയിൽ ദീപ്തി ശർമ്മ

Cricket
  •  8 days ago
No Image

ഡ്രൈവിം​ഗ് ലൈസൻസില്ലാതെയും ദുബൈ ചുറ്റി കാണാം; വേണ്ടത് ഈ ഒരു കാർഡ് മാത്രം!

uae
  •  8 days ago
No Image

21ാം വയസ്സിൽ രാജ്യത്തിന്റെ ഹീറോ; പകരക്കാരിയായി ടീമിലെത്തി ചരിത്രമെഴുതി ഷഫാലി

Cricket
  •  8 days ago