HOME
DETAILS
MAL
രേഷ്മ മറിയം റോയ് അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് ആകും
backup
December 28 2020 | 03:12 AM
തിരുവല്ല: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാകാന്‍ രേഷ്മ മറിയം റോയ്. പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്തിലാണ് 21കാരിയായ രേഷ്മ മറിയം റോയ് പ്രസിഡന്റ് പദം അലങ്കരിക്കുക. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു രേഷ്മ.
അരുവാപ്പുലം പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍നിന്നാണ് രേഷ്മ തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫിന്റെ വാര്‍ഡ് 70 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിടിച്ചെടുക്കുകയായിരുന്നു. 2020 നവംബര്‍ 18നാണ് രേഷ്മയ്ക്ക് 21 വയസ്സ് തികഞ്ഞത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 19ഉം ആയിരുന്നതിനാല്‍ 21 വയസ്സ് തികഞ്ഞതിന്റെ പിറ്റേന്നാണ് രേഷ്മ പത്രിക സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."