HOME
DETAILS
MAL
റിയാസ് നെയ്കൂ ഹിസ്ബുല്‍ കമാന്‍ഡര്‍
backup
May 29 2017 | 00:05 AM
ശ്രീനഗര്‍: ബുര്‍ഹാന്‍ വാനിക്കും സബ്സര്‍ അഹമ്മദ് ഭട്ടിനും പിന്നാലെ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറായി റിയാസ് നെയ്കൂ എന്ന സുബൈറിനെ തെരഞ്ഞെടുത്തു.
ബുര്‍ഹാന്‍ വാനിയെ കൊലപ്പെടുത്തിയ ശേഷമാണ് സബ്സര്‍ അഹമ്മദ് കമാന്‍ഡറായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം ഇയാളെയും വധിച്ചത്. ഇതിനുപിന്നാലെയാണ് കശ്മിരിലേക്ക് പുതിയ കമാന്‍ഡറായി റിയാസിനെ ഹിസ്ബുല്‍ തെരഞ്ഞെടുത്തത്. സംഘടയിലെ മിതവാദിയെന്നാണ് പൊതുവെ റിയാസിനെ അറിയപ്പെടുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കശ്മിരി പണ്ഡിറ്റുകളോട് താഴ്്വരയിലേക്ക് മടങ്ങിവരാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ഏതാണ്ട് 11 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശത്തിലായിരുന്നു പണ്ഡിറ്റുകള്‍ ശത്രുക്കളല്ലെന്നും നിങ്ങള്‍ കശ്മിരിലേക്ക് മടങ്ങിവരണമെന്നും ആഹ്വാനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."