സര്‍ക്കാരിനുള്ള അവകാശവാദം ഉന്നയിച്ചില്ല; ഡല്‍ഹിയില്‍ നിന്നുള്ള 'വിളി' കാത്ത് യെദ്യൂരപ്പ
ബംഗളൂരു: കുതിരക്കച്ചവടത്തിലൂടെ കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യസര്‍ക്കാരിനെ വീഴ്ത്തിയെങ്കിലും ധൃതിപിടിച്ച് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കാതെ ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ.
കേന്ദ്രനേതൃത്വത്തിന്റെ അന്തിമ അനുമതി ലഭിക്കാത്തതുകൊണ്ടാണ് യെദ്യൂരപ്പ ഇന്നലെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കാതിരുന്നത്.
ഇന്നലെ രാവിലെ ബി.ജെ.പി നിയമസഭാംഗങ്ങളുടെ യോഗം വിളിച്ച ശേഷം അതു കഴിഞ്ഞ് രാജ്ഭവനിലെത്തി സര്‍ക്കാരിനുള്ള അവകാശവാദം ഉന്നയിക്കാനായിരുന്നു യെദ്യയൂരപ്പയുടെ പദ്ധതി. എന്നാല്‍, കേന്ദ്രനേതൃത്വം ധൃതിപ്പെട്ട് അന്തിമ അനുമതി നല്കാന് മടിക്കുകയായിരുന്നു. ഇതോടെ ഇന്നലെ ബി.ജെ.പി നിയമസഭാകക്ഷി യോഗം നടന്നില്ല. തീരുമാനം നീണ്ടുപോയതോടെ ഇന്നലെ ബംഗളൂരുവിലെ ആര്.എസ്.എസ് ആസ്ഥാനത്തെത്തി യെദ്യൂരപ്പ നേതാക്കളെ കണ്ടെങ്കിലും ഫലം ഉണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."