മഴക്കാലപൂര്‍വ ശുചീകരണം അവതാളത്തില്‍; കുലശേഖരപുരം പകര്‍ച്ചവ്യാധി ഭീഷണിയില്‍
കരുനാഗപ്പള്ളി: മഴക്കാലപൂര്‍വ ശുചീകരണം കാര്യക്ഷമമല്ലാത്തത്തിനെ തുടര്‍ന്ന് കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ മിക്കവാര്‍ഡുകളും പകര്‍ച്ചവ്യാധി ഭീഷണിയില്‍. ഇരുപത്തിനാല് വാര്‍ഡുകള്‍ ഉള്ള ഏറ്റവും വലിയ ഗ്രാമ പഞ്ചായത്തില്‍ മഴക്കാലപൂര്‍വ ശുചീകരണം കാര്യക്ഷമമായി നടക്കുന്നില്ല. ഇത് മൂലം പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കാവുന്ന സാഹചര്യമാണ് മിക്കയിടത്തും. ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപ്പനി, പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം ദിനംപ്രതി കൂടി വന്നിട്ടും പഞ്ചായത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം പേരില്‍ മാത്രം ഒതുങ്ങിയതില്‍ വന്‍ പ്രതിഷേധം ഉയരുകയാണ്. തഴവ, കുലശേഖരപുരം പഞ്ചായത്തുകളില്‍ കൂടി കടന്ന് വരുന്ന ഉപയോഗശൂന്യമായി കിടക്കുന്ന കെ.ഐ.പി കനാല്‍ മാലിന്യം കൊണ്ട് നിറഞ്ഞും, കൊതുക് വളര്‍ത്തല്‍ കേന്ദ്രവും കൂടിയായതോടെ പരിസരവാസികള്‍ ആകെ ബുദ്ധിമുട്ടില്‍ ആണ്. കനാലില്‍ വീണ മാലിന്യം നീക്കം ചെയ്യാനോ, വൃത്തിയാക്കനോ പഞ്ചായത്തോ ബന്ധപ്പെട്ട അധികൃതരോ തയാറായിട്ടില്ല.
കൊതുക് നിവാരണവും ബോധവത്ക്കരണവും നടത്താത്തതിനാല്‍ നാടെങ്ങും കൊതുകിന്റെ ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണ്. മാലിന്യം പലയിടത്തും കുന്ന് കൂടി. അറവ് മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും പാറ്റോലി തോട്ടിലേക്ക് ഒഴുക്കിവിടുന്നത് റിപ്പോര്‍ട്ട് ചെയ്തിട്ടും അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് വന്ന് പോയതല്ലാതെ യാതൊരു തുടര്‍ നടപടിയും സ്വീകരിച്ചില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ മുന്‍കാലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പകര്‍ച്ചവ്യാധികള്‍ തടയാന്‍ പര്യാപ്തമായിരുന്നു. തഴവയിലും, കുലശേഖരപുരത്തും ആകട്ടെ കൊതുകിന്റെ സാന്ദ്രതയുടെ തോത് അപകടകരമായ നിലയില്‍ കൂടിയതായി പഠനങ്ങള്‍ തെളിയിക്കുന്നു. ബ്രിട്ടോ ഇന്‍ഡെക്‌സ് (ഓരോ സ്ഥലത്തും കൊതുകിന്റെ സാന്ദ്രത കണ്ടെത്തിയുള്ള പഠനം)പ്രകാരം നടത്തിയ സര്‍വ്വേയില്‍ ആണ് ജില്ലയുടെ മിക്ക ഭാഗങ്ങളിലും കൊതുകിന്റെ വളര്‍ച്ചഞ്ഞെട്ടിക്കുന്ന തരത്തില്‍ ഉയര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."