HOME
DETAILS
MAL
ബാലഭാസ്കറിന്റെ ഭാര്യ കണ്ണുതുറന്നു; വെന്റിലേറ്ററില്‍ നിന്നു മാറ്റാന്‍ സാധ്യത
backup
October 06 2018 | 06:10 AM
കൊച്ചി: അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിക്ക് ബോധം തെളിഞ്ഞതായി ഡോക്ടര്‍മാര്‍. ഭര്‍ത്താവിന്റെയും മകളുടെയും മരണവാര്‍ത്ത ലക്ഷ്മിയെ അറിയിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസ്സി പറഞ്ഞു. പക്ഷേ, ലക്ഷ്മിക്ക് സംസാരിക്കാന്‍ കഴിയുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി സ്റ്റീഫന്‍ പറഞ്ഞു.
ലക്ഷിക്ക് ഇപ്പോള്‍ എല്ലാം അറിയാന്‍ കഴിയുന്നുണ്ട്, അവര്‍ പ്രതികരിക്കുന്നുണ്ട്, പക്ഷേ, സംസാരിക്കാന്‍ സാധിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ്. ആരോഗ്യനിലയില്‍ നേരിയ പുരോഗതി കൈവരിക്കുന്നുണ്ട്. ഈ രീതിയില്‍ പോവുകയാണെങ്കില്‍ തിങ്കളാഴ്ചയോടെ വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി സ്റ്റീഫന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."