സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ തട്ടുകടകളില്‍ ഇനി നല്ല ഭക്ഷണം
കോഴിക്കോട്: തട്ടുകടകളിലെ വൃത്തിഹീനമായ സാഹചര്യങ്ങള്‍ ഇല്ലാതാക്കി തട്ടുകടകള്‍ മാതൃകാപരമാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പുതിയ പദ്ധതി വരുന്നു.
സേവ് സ്ട്രീറ്റ് ഫുഡ് ഹബ് എന്ന പേരില്‍ മാതൃകാ തെരുവോര ഭക്ഷ്യകേന്ദ്രങ്ങള്‍ ഒരുക്കുന്ന പദ്ധതിക്ക് അഞ്ചു ജില്ലകളില്‍ ഉടന്‍ തുടക്കമാവും. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും ഫുഡ് സേഫ്‌ററി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും (എഫ്. എസ്. എസ്. എ. ഐ) സഹകരണത്തോടെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.
തിരുവനന്തപുരം ശംഖുമുഖം ബീച്ച്, കോട്ടയം, ആലപ്പുഴ ബീച്ച്, ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളാണ് മാതൃക തെരുവോര ഭക്ഷ്യകേന്ദ്രങ്ങള്‍ വരുന്നത്. എഫ്.എസ്.എസ്.എ ഐയുടെ നേതൃത്വത്തില്‍ നടന്ന പരിശോധയിലാണ് സ്ഥലങ്ങള്‍ തിരഞ്ഞെടുത്തത്.
ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഉടന്‍ തന്നെ കോഴിക്കോട് പദ്ധതി ആരംഭിക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നീക്കം.
ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള വസ്തുക്കള്‍, കുടിവെള്ളം, ഭക്ഷണം പാചകം ചെയ്യാനുള്ള വെള്ളം എന്നിവയുടെ ശുചിത്വവും ഉറപ്പ് വരുത്തും. ഭക്ഷണം തയാറാക്കുന്നവര്‍ക്ക് പ്രത്യേക ഡ്രസ് കോഡും ആരോഗ്യപ്രശ്‌നമില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. അസുഖ ബാധിതരടക്കമുള്ളവര്‍ ഭക്ഷണം പാചകം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്.
ഹബ്ബിലെ തട്ടുകടകളുടെ നടത്തിപ്പ് ചുമതല ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനാണ്. പദ്ധതി നടപ്പാക്കുന്നതോടെ ആളുകള്‍ക്ക് ഗുണമേന്മയുള്ള ഭക്ഷണം ലഭ്യമാക്കുന്നതിനൊപ്പം കൂടുതല്‍ ആളുകളെ തട്ടുകടകളിലേക്ക് ആകര്‍ഷിക്കാനും കഴിയും.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രദേശങ്ങളിലെ തട്ടുകടകള്‍ ഒരു സ്ഥലത്തേക്ക് കേന്ദ്രീകരിക്കും. തട്ടുകടകള്‍ക്ക് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ അടുക്കള, വെള്ളം തുടങ്ങിയ അവശ്യവസ്തുകളോട് കൂടിയ സൗകര്യം ഒരുക്കിക്കൊടുക്കും. പദ്ധതിയുടെ ഭാഗമാകുന്നവര്‍ക്ക് എഫ്.എസ്.എസ്.എ.ഐ പ്രാഥമിക പരിശീലനം നല്‍കും. അതിനുശേഷം നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് തട്ടുകടകളുടെ പ്രവര്‍ത്തനം എന്ന് ഉറപ്പുവരുത്താന്‍ പരിശോധനയുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."