HOME
DETAILS

വിശുദ്ധ കഅ്ബയെ പുതപ്പിക്കാനുള്ള പുതിയ കിസ്വ നിര്‍മാണം പൂര്‍ത്തിയായി

  
backup
July 25, 2019 | 7:13 PM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%95%e0%b4%85%e0%b5%8d%e0%b4%ac%e0%b4%af%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d

 


മക്ക: ഹജ്ജിനോടനുബന്ധിച്ച് കഅ്ബയെ പുതപ്പിക്കാനുള്ള പുതിയ കിസ്‌വയുടെ നിര്‍മാണം പൂര്‍ത്തിയായി. നൂറു ശതമാനം സില്‍ക്കും സ്വര്‍ണം, വെള്ളി നൂലുകളാലും നിര്‍മിച്ച കിസ്‌വ കൊണ്ട് ദുല്‍ഹിജ്ജ ഒന്‍പതിനാണു കഅ്ബയെ അലങ്കരിക്കുക. നിര്‍മാണം പൂര്‍ത്തിയായ കിസ്‌വ പരിശോധിച്ച് ഉറപ്പു വരുത്തിയതായി കിങ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്‌സ് മേധാവി അഹമ്മദ് അല്‍ മന്‍സൂരി പറഞ്ഞു.
മസ്ജിദുല്‍ ഹറാം അണ്ടര്‍ സെക്രട്ടറിയും കിസ്‌വ സമുച്ചയ മേധാവിയുമായ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ മന്‍സൂരിയുടെ നേതൃത്വത്തിലുള്ള സംഘം പുതിയ കിസ്‌വ പരിശോധിച്ച് നിര്‍മാണവും അളവും കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തി.
മക്കയിലെ ഉമ്മുല്‍ ജൂദ് കിസ്‌വ ഫാക്ടറിയില്‍ നടന്ന യോഗത്തില്‍ കഅ്ബയെ പുതപ്പിക്കുന്ന രീതിയും സമയവും മറ്റു കാര്യങ്ങളും കൂടിയാലോചിച്ചിട്ടുണ്ട്. ദുല്‍ഹിജ്ജ ഒന്നിനായിരിക്കും കിസ്‌വ കൈമാറ്റം നടക്കുക.
പതിവുപോലെ മുന്‍ നിശ്ചയിക്കപ്പെട്ട പ്രകാരം ഹാജിമാര്‍ അറഫയില്‍ സമ്മേളിക്കുന്ന ദുല്‍ഹിജ്ജ ഒന്‍പതിനു രാവിലെയാണ് കിസ്‌വ അണിയിക്കല്‍ ചടങ്ങു നടക്കുക. സഊദി ഭരണാധികാരിയും ഇരുഹറം പരിപാലകനുമായ സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് രാജാവിന്റെ നിയന്ത്രണത്തില്‍ ഇരുഹറം കാര്യാലയ വകുപ്പ് അധ്യക്ഷന്‍ ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസിന്റെ മേല്‍നോട്ടത്തിലാണ് കിസ്‌വയുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. അന്നേ ദിവസം ഹാജിമാര്‍ എല്ലാവരും അറഫയില്‍ ആകുമെന്നതിനാല്‍ മക്കയിലും കഅ്ബയുടെ സമീപത്തും കുറച്ചുപേര്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അതിനാലാണ് ഈ സമയം തിരഞ്ഞെടുക്കുന്നത്. വിവിധ വകുപ്പുകളിലായി 140 ലധികം അതിവിദഗ്ധ നെയ്ത്തുകാര്‍ ചേര്‍ന്നാണ് കിസ്‌വ നിര്‍മാണം നടത്തുന്നത്.
700 കിലോഗ്രാം ഉന്നത ശ്രേണിയിലുള്ള സില്‍ക്ക്, 120 കിലോഗ്രാം തൂക്കത്തില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ചരടുകള്‍, 14 മീറ്റര്‍ നീളവും 101 സെന്റിമീറ്റര്‍ വീതിയുമുള്ള പതിനാലു കഷണം തുണികള്‍ എന്നിവ കൊണ്ടാണ് കിസ്‌വയുടെ നിര്‍മാണം. ആറര മീറ്റര്‍ ഉയരവും മൂന്നര മീറ്റര്‍ വീതിയുമാണ് കഅ്ബയുടെ വാതില്‍ വിരിക്കുള്ളത്. കഅ്ബയുടെ നാലുഭാഗത്തും തറയിലുമായി കോപ്പര്‍ റിങുകള്‍ ഉപയോഗിച്ചാണ് ഇതു വലിച്ചു കെട്ടുന്നത്.
16 മീറ്റര്‍ നീളമുള്ള ലോകത്തെ ഏറ്റവും വലിയ കംപ്യൂട്ടര്‍വല്‍കൃത നെയ്ത്ത് മെഷിനില്‍ ആധുനിക ടെക്‌നോളജി ഉപയോഗിച്ചാണ് നെയ്‌തെടുക്കുന്നത്. പൗരാണിക കരകൗശല ചാരുതയും കാലിഗ്രാഫിയുമാണ് കിസ്‌വയ്ക്ക് അസാധാരണ ഭംഗി നേടിക്കൊടുക്കുന്നത്. എട്ടു മാസം കൊണ്ട് പൂര്‍ത്തിയാകുന്ന കിസ്‌വക്ക് ഏകദേശം 22 ദശലക്ഷം റിയാലാണ് ചെലവ് കണക്കാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ പൊതുപാർക്കുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്; നീക്കം പൊതുമുതൽ സംരക്ഷണത്തിന്

Kuwait
  •  20 minutes ago
No Image

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധനവിന് ഒരുങ്ങി സർക്കാർ; 200 രൂപ കൂട്ടാൻ സാധ്യത

Kerala
  •  23 minutes ago
No Image

ദേഹാസ്വാസ്ഥ്യം; കെ.സുധാകരനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  an hour ago
No Image

യുഎഇയിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ്

uae
  •  an hour ago
No Image

മദ്യപാനത്തിനിടെ വാക്കുതർക്കം: അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ

Kerala
  •  an hour ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23000 ലധികം നിയമ ലംഘകർ

Saudi-arabia
  •  2 hours ago
No Image

യോ​ഗത്തിൽ സർക്കാരിനെതിരെ വിമർശനം: കയ്യടിച്ച മലപ്പുറം ഹോമിയോ ഡിഎംഒക്ക് സർക്കാരിന്റെ താക്കീത്

Kerala
  •  2 hours ago
No Image

സോഷ്യല്‍ മീഡിയയില്‍ വൈറലായ 'ദുഷ്ട പാവ'കളെ കത്തിക്കുന്നത് അനുകരിക്കേണ്ട; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  3 hours ago
No Image

നിരാശരായി ഗോവൻ ആരാധകർ; ക്രിസ്റ്റ്യാനോ റൊണാൾഡോ എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് റിപ്പോർട്ട്

Football
  •  4 hours ago
No Image

കഴക്കൂട്ടം ബലാത്സംഗം: 'പ്രതി എത്തിയത് മോഷണത്തിന്; പിടികൂടിയത് സാഹസികമായി

crime
  •  4 hours ago