HOME
DETAILS

പാപ്പിനിശ്ശേരി മേല്‍പ്പാലം ബസ് ഗതാഗതത്തിനു തുറക്കുന്നു

  
backup
May 29, 2017 | 9:42 PM

%e0%b4%aa%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d-2


കണ്ണൂര്‍: പിലാത്തറ-പാപ്പിനിശ്ശേരി സംസ്ഥാന പാതയില്‍ നിര്‍ത്തിവച്ച ബസ് ഗതാഗതം ഭാഗികമായി പുനരാരംഭിക്കാന്‍ ടി.വി രാജേഷ് എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. മടക്കര, ചെറുകുന്ന് തറ ഭാഗത്തേക്ക് ജൂണ്‍ ഒന്ന് മുതല്‍ ബസ് ഗതാഗതം പുനരാരംഭിക്കും. ഇതനുസരിച്ച് മടക്കര, ഇല്ലിപ്പുറം-കച്ചേരിത്തറ-ചെറുകുന്ന് തറ ബസുകള്‍ പുതുതായി നിര്‍മിച്ച പാപ്പിനിശ്ശേരി മേല്‍പ്പാലം വഴി പോകും. പരീക്ഷണ ഓട്ടം നാളെ നടത്തും.
ഇതുവഴി റോഡിന്റെ ഒരുവശത്ത് പ്രവൃത്തി നടക്കുന്നതിനാല്‍ നിലവില്‍ പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പ്പാലം വഴി ചെറിയ വാഹനങ്ങള്‍ മാത്രമാണ് കടന്നുപോവുന്നത്. എന്നാല്‍ സ്‌കൂളുകള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികളും ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ബസ് ഗതാഗതം ഇല്ലാത്തത് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നതിനാലാണ് നിയന്ത്രണ വിധേയമായി മടക്കര-ചെറുകുന്ന് തറ ഭാഗത്തേക്ക് ഇതുവഴി ബസ് ഗതാഗതം അനുവദിക്കാന്‍ തീരുമാനമായത്. ഒരു സമയത്ത് ഒരു ഭാഗത്തേക്ക് മാത്രം വാഹനം കടത്തിവിടും. ഇതിനായി പൊലിസ് ഉള്‍പ്പെടെയുള്ളവരുടെ സേവനം ലഭ്യമാക്കും. ഇതുകാരണം വളപട്ടണം ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് വരാത്തരീതിയില്‍ ആവശ്യമായ ക്രമീകരണം നടത്താന്‍ നിര്‍ദേശം നല്‍കി.
താവം പബ്ലിക് ലൈബ്രറി റോഡ് വണ്‍വേ ആക്കാനും തീരുമാനമായി. താവം റെയില്‍വേ ഗേറ്റ് റോഡില്‍ പൊലിസിനെ നിയോഗിച്ച് ഗതാഗത തടസം ഒഴിവാക്കും.
പിലാത്തറ-പാപ്പിനിശ്ശേരി റോഡ് പണി പൂര്‍ത്തിയാകുന്ന കൃത്യമായ തിയതിയും ഒരോ രണ്ടാഴ്ച കൈവരിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തിപുരോഗതിയും വ്യക്തമാക്കുന്ന പട്ടിക കെ.എസ്.ടി.പി, കരാറുകാര്‍ തുടങ്ങിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഒപ്പ് വച്ച് ജൂണ്‍ ഒന്നിന് സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അസി. കലക്ടര്‍ ആസിഫ് കെ. യൂസുഫ്, എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, പി.കെ അസ്സന്‍ കുഞ്ഞി, ഇ.പി ഓമന, സി. റീന, കെ.എം ഷാജി എം.എല്‍.എയുടെ പ്രതിനിധി, കെ.എസ്.ടി.പി, പൊലിസ്, ആര്‍.ടി.ഒ, നാഷനല്‍ ഹൈവേ ഉദ്യോഗസ്ഥര്‍, കരാരുകാര്‍ പങ്കെടുത്തു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി കാത്തിരിപ്പില്ല! യുഎഇയിൽ സ്കൂൾ പ്രവേശനത്തിന് പുതിയ പ്രായപരിധി; നിങ്ങളുടെ കുട്ടിക്ക് ഈ വർഷം ചേരാനാകുമോ?

uae
  •  8 days ago
No Image

അബ്ഹയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചു; ഇനി ഒമാന്‍-സൗദി ടൂറിസം ശക്തമാകും

oman
  •  8 days ago
No Image

ഒ.സദാശിവന്‍ കോഴിക്കോട് മേയറാകും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് എസ്.ജയശ്രീയും

Kerala
  •  8 days ago
No Image

യാത്രക്കിടെ ടയർ ഊരിത്തെറിച്ചു; മന്ത്രി സജി ചെറിയാൻ്റെ വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും പരുക്കുകളില്ല

Kerala
  •  8 days ago
No Image

കലയും സാഹിത്യവും ഒരുമിച്ച്: കെ.ഐ.സി മെഗാ സർഗലയം നാളെ തുടക്കം

Kuwait
  •  8 days ago
No Image

ഒമാനിലെ വിവിധ ഇടങ്ങളിൽ ലഹരി വേട്ട; ഏഷ്യൻ പൗരൻമാർ പിടിയിൽ

oman
  •  8 days ago
No Image

കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  8 days ago
No Image

'ഞാന്‍ ജയിച്ചടാ മോനെ ഷുഹൈബേ....'കൊല്ലപ്പെട്ട ഷുഹൈബിന്റെ ഖബറിടം സന്ദര്‍ശിച്ച് റിജില്‍ മാക്കുറ്റി  

Kerala
  •  8 days ago
No Image

ഷാർജയിൽ പൊടിക്കാറ്റും, മോശം കാലാവസ്ഥയും; വാഹനമോടിക്കുന്നവർക്ക് ജാഗ്രതാനിർദ്ദേശം

uae
  •  8 days ago
No Image

റെയില്‍വേ പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

Kerala
  •  8 days ago