ചുള്ളിയാര്‍, വാളയാര്‍, മീങ്കര ഡാമുകള്‍ തുറന്നു
പാലക്കാട്: ചുള്ളിയാര്‍, വാളയാര്‍ ഡാമിന്റെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഡാമുകള്‍ തുറന്നു. ചുള്ളിയാര്‍ ഡാമിലെ നിലവിലെ ജലനിരപ്പ് 152.51 മീറ്ററില്‍ എത്തിയതിനാല്‍ ഡാമിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്ററാണ് ഉയര്‍ന്നത്. ഡാമിന്റെ പരമാവധി ഉയര്‍ന്ന ജലനിരപ്പ് 154.08 മീറ്ററാണ്. വാളയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ മൂന്ന് സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. വാളയാര്‍ ഡാമിലെ നിലവിലെ ജലനിരപ്പ് 202.01 മീറ്ററാണ്. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഉച്ചയോടെ മീങ്കര ഡാമിന്റെ ഒരു ഷട്ടറും 10 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. അതിനാല്‍ ഗായത്രി പുഴയുടെയും വാളയാര്‍ പുഴയുടെയും തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നു എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
മലമ്പുഴയിലെ നാലു ഷട്ടറുകള്‍ 24 സെന്റിമീറ്റര്‍ വീതവും പോത്തുണ്ടിയിലെ മൂന്ന് ഷട്ടറുകള്‍ 12 സെന്റിമീറ്റര്‍ വീതവും മംഗലം ഡാമിലെ ആറു ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതവും തുറന്ന് ജലനിരപ്പ് ക്രമീകരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."