ഷോപ്പിങ് മാള്‍ സ്വദേശിവല്‍ക്കരണം വ്യാപാര സ്ഥാപനങ്ങളില്‍ മാത്രം
ജിദ്ദ: ഷോപ്പിങ് മാളുകളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം മാളുകളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കു മാത്രമാണ് ബാധകമാവുകയെന്ന് തൊഴില്‍-സാമൂഹിക വികസന മന്ത്രി ഡോ. അലി അല്‍ ഗഫീസ്. ശുചീകരണമടക്കം മാളുകളിലെ മുഴുവന്‍ ജോലികളും സ്വദേശില്ക്കരിക്കുമെന്ന് ചിലര്‍ തെറ്റിദ്ധരിക്കുന്നുണ്ട്.
ഇത് ശരിയല്ല. മാളുകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ മാത്രമാണ് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കുകയെന്നും മന്ത്രി പറഞ്ഞു.
മാളുകളിലെ സ്ഥാപനങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും അനുസരിച്ച് തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിന് സമയബന്ധിത പദ്ധതി തയാറാക്കണമെന്ന് തൊഴില്‍ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ജിദ്ദ ചേംബറിലെ വ്യവസായികള്‍ ആവശ്യപ്പെട്ടു.
ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, റെസ്റ്റോറന്റുകള്‍, പേഴ്സനല്‍ സര്‍വിസസ് എന്നീ മേഖലകളില്‍ സ്വദേശിവത്ക്കരണം നടപ്പാക്കി തുടങ്ങണമെന്നും ശുചീകരണം, മെയിന്റനന്‍സ് പോലുള്ള സപ്പോര്‍ട്ട് ജോലികള്‍ പിന്നീട് സ്വദേശിവല്ക്കരിക്കണമെന്നും ഇവര്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."