മഹാസഖ്യം ഇന്ത്യയില്‍ പരീക്ഷിച്ച് പരാജയപ്പെട്ടതാണെന്ന് ജെയ്റ്റ്ലി
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ മഹാസഖ്യമെന്നത് ഇന്ത്യയില്‍ പരീക്ഷിച്ച് പരാജയപ്പെട്ട ആശയമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. 2019ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും ഇത്തരത്തിലുള്ള ഒരു സഖ്യം രൂപീകരിക്കുകയാണെങ്കില്‍ അരാജക വാദികളുടെ കൂട്ടായ്മക്ക് ശക്തനായ ഒരു നേതാവിന്റെ നേതൃത്വത്തിലുള്ള സഖ്യത്തെയാകും നേരിടേണ്ടി വരികയെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ബി.ജെ.പി നേതൃത്വം നല്കുന്ന സഖ്യം അധികാരത്തിലേറുമെന്ന കാര്യത്തില്‍ സംശയമില്ല. നേരത്തെ പ്രധാനമന്ത്രിമാരായിരുന്ന ചന്ദ്രശേഖര്‍, വി.പി സിങ്, ചരണ്‍ സിങ്, ഐ.കെ ഗുജ്്റാള്, ദേവ ഗൗഡ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പലഘട്ടങ്ങളിലായി ഇത്തരത്തിലുള്ള സഖ്യങ്ങള്‍ രാജ്യം ഭരിച്ചിരുന്നു. എന്നാല്‍ ഈ പരീക്ഷണങ്ങള്‍ വഴി രൂപീകരിക്കപ്പെട്ട സര്‍ക്കാരുകള്‍ അകാലത്തില്‍ തകരുകയാണുണ്ടായത്.
ബി.ജെ.പിയെ അധികാരത്തില്‍നിന്ന് മാറ്റി നിര്‍ത്തുകയെന്ന ലക്ഷ്യം വച്ചാണ് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ചേര്‍ന്ന് മഹാസഖ്യം രൂപീകരിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അസ്ഥിരമായ ഒരുമുന്നണിക്ക് വോട്ട് ചെയ്ത് ആത്മഹത്യ ചെയ്യാന്‍ ജനങ്ങള്‍ തയാറാകില്ലെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിങ് മേഖലയില്‍ ഉണ്ടായിരിക്കുന്ന ചില വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന ആരോപണം ശരിയല്ല. ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ചക്ക് തയാറാണെന്ന് ജെയ്റ്റ്ലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."