അഹ്മദാബാദില്‍ വന്‍ ദലിത് പ്രതിഷേധ റാലി
അഹ്മദാബാദ്: ഗുജറാത്തില്‍ ദലിതുകളുടെ വന്‍ പ്രതിഷേധ റാലി. ഉനയിലെ സംഭവവുമായി ബന്ധപ്പെട്ടുണ്ടായ ദലിത് പ്രക്ഷോഭത്തിനിടെ പൊലിസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് ഇന്നലെ അഹ്മദാബാദില്‍ വന്‍ റാലി നടന്നത
.് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്ന് ദലിത് സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉനയില്‍ നടന്ന സംഭവം മോശമായെന്ന നിലപാടിലേക്ക് സംസ്ഥാന ബി.ജെ.പി എത്തിയിട്ടുണ്ട്. അതിനിടെ അടുത്തവര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ നടത്താനിരുന്ന റാലിയില്‍ നിന്ന് ബി.ജെ പി പിന്‍വാങ്ങി.
ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത്ഷായായിരുന്നു റാലിയുടെ ഉദ്ഘാടകന്‍. റാലിയില്‍ ദലിതുകളുടെ പങ്കാളിത്തം കുറയുമെന്ന് മുന്‍കൂട്ടി കണ്ട് അമിത്ഷാ നേരത്തെ പരിപാടിയില്‍ നിന്ന് ഒഴിവായതായാണ് റിപ്പോര്‍ട്ട്.എന്നാല്‍ മഴയും മോശം കാലാവസ്ഥയും കാരണമാണ് റാലി മാറ്റിയതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."