HOME
DETAILS
MAL
ഭാഗ്യം യു.ഡി.എഫിന്; ഇ.എം.എസിന്റെ നാട്ടില്‍ 40 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ചു
backup
December 31 2020 | 03:12 AM
പെരിന്തല്‍മണ്ണ: ഭാഗ്യം തുണച്ചത് യു.ഡി.എഫിന്. കമ്മ്യൂണിസ്റ്റ് ആചാര്യന് ഇ.എം.എസിന്റെ നാട്ടില്‍ നാലുപതിറ്റാണ്ടിനു ശേഷം യു.ഡി.എഫ് അധികാരത്തില്‍.
ഏലംകുളം ഗ്രാമപഞ്ചായത്തില്‍ കക്ഷിനില തുല്യമായതിനെ തുടര്‍ന്ന് പ്രസിഡന്റെ്, വൈസ് പ്രസിഡന്റെ സ്ഥാനങ്ങളിലേക്ക് നടന്ന നറുക്കെടുപ്പില്‍ രണ്ടു പദവികളും യു.ഡി.എഫിന് തന്നെ ലഭിക്കുകയായിരുന്നു. പഞ്ചായത്തിലെ 16 വാര്‍ഡുകളില്‍ എല്‍.ഡി.എഫും യു.ഡി.എഫും എട്ടു സീറ്റുകള്‍ വീതമാണ് നേടിയിരുന്നത്. ഡി.സി.സി സെക്രട്ടറി കൂടിയായ കോണ്‍ഗ്രസിലെ സി.സുകുമാരനാണ് പ്രസിഡന്റെ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മുസ്ലിം ലീഗിലെ കെ. ഹൈറുന്നീസയാണ് വൈസ് പ്രസിഡന്റെ.
1964 ല്‍ പഞ്ചായത്ത് രൂപീകരിച്ചതിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മൊയ്തീന് കുരിക്കള്‍ പ്രസിഡന്റായുള്ള യു.ഡി.എഫ് ഭരണസമിതി നിലവില്‍ വന്നിരുന്നു. '80 വരെ തുടര്‍ച്ചയായി യു.ഡി.എഫാണ് പഞ്ചായത്ത് ഭരിച്ചത്. പിന്നീട് 2020 വരെയുള്ള 40 വര്‍ഷവും പഞ്ചായത്ത് ഇടതിനൊപ്പമായിരുന്നു.
പാരമ്പര്യം നിലനിര്‍ത്താന്‍ അരയും തലയും മുറുക്കി തെരഞ്ഞെടുപ്പിനെ നേരിട്ട ഇടതില്‍ നിന്നും നറുക്കിലൂടെയാണെങ്കിലും ഭരണം തിരിച്ചുപിടിക്കാനായതിന്റെ സന്തോഷത്തിലാണ് യു.ഡി.എഫ് നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."