സര്‍വകലാശാലകള്‍ക്ക് പുതിയ റാങ്കിങ് സംവിധാനം കൊണ്ടുവരാന്‍ നീക്കം
ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയിലും ആര്‍.എസ്.എസ് പിടി മുറുക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ സര്‍വകലാശാലകള്‍ക്കു പുതിയ റാങ്കിങ് സംവിധാനം കൊണ്ടുവരാന്‍ ആര്‍.എസ്.എസ് അനുകൂല സംഘടന പദ്ധതി തയാറാക്കി.
വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസ് ഉപസംഘടനയായ ഭാരതീയ ശിക്ഷണ്‍ മണ്ഡലാണ് ഇതിനായുള്ള പുതിയ റാങ്കിങ് സംവിധാനമുണ്ടാക്കുന്നത്. 2020 ഏപ്രിലോടെ ഇതു നടപ്പില്‍ വരുത്താനാണ് പദ്ധതി. പദ്ധതിയുടെ ട്രയല്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
2016ലാണ് ആര്‍.എസ്.എസ് ഇതിനായുള്ള പദ്ധതി തയാറാക്കിയത്. ഇതിനായി ഭാരതീയ ശിക്ഷണ്‍ മണ്ഡലിനു കീഴില്‍ റിസര്‍ച്ച് ഫോര്‍ റീസര്‍ജന്‍സ് ഫൗണ്ടേഷനെന്ന പേരില്‍ സംവിധാനം തയാറാക്കി.
ഇന്ത്യയുടെ സാംസ്‌കാരിക വേരുകള്‍ തേടിയുള്ള ഗവേഷണത്തിന് പ്രാധാന്യം നല്‍കിയുള്ള പദ്ധതികള്‍ നടപ്പാക്കുകയെന്നാണ് പദ്ധതി വിശദീകരിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്കാണ് (എന്‍.ഐ.ആര്‍.എഫ്) നിലവില്‍ റാങ്കിങ് നല്‍കുന്നത്.
ഗവേഷണങ്ങള്‍, പഠന നിലവാരം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയാണ് നിലവില്‍ സര്‍വകലാശാലകളുടെ റാങ്കിങ് തയാറാക്കുന്നത്.
എന്നാല്‍ തങ്ങള്‍ക്ക് തങ്ങളുടെതായ റാങ്കിങ് സംവിധാനമായിരിക്കും ഉണ്ടാകുകയെന്ന് ശിക്ഷണ്‍ മണ്ഡല്‍ ഓര്‍ഗനൈസിങ് സെക്രട്ടറി മുകുള്‍ കനിത്കര്‍ പറഞ്ഞു.
റിസര്‍ച്ച് ഫോര്‍ റീസര്‍ജന്‍സ് ഫൗണ്ടേഷനായി റാങ്കിങ്ങിന് പ്രത്യേക വെബ്‌സൈറ്റ് തയാറാക്കും. ഇതിനായി നിരവധി സര്‍വകലാശാലകളില്‍ റിസര്‍ച്ച് ഫോര്‍ റീസര്‍ജന്‍സ് ഫൗണ്ടേഷന്‍ സെമിനാറുകള്‍ സംഘടിപ്പിച്ചു വരികയാണ്. ഡല്‍ഹി വിഗ്യാന്‍ ഭവനിലും സെമിനാര്‍ നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."