HOME
DETAILS

ഏറ്റവും വിലയേറിയ ഫുട്‌ബോള്‍ കളിക്കാരന്‍ ഉംറയുടെ നിര്‍വൃതിയില്‍

  
backup
May 30, 2017 | 12:58 PM

523873572-2

മക്ക: ലോകത്തെ ഏറ്റവും വിലയേറിയ കളിക്കാരനെന്ന വിശേഷണം ലഭിച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫുട്ബാള്‍ ക്ലബിന്റെ മിന്നുംതാരം പോള്‍ പോഗ്‌ബെ മക്കയില്‍. വിശുദ്ധ ഉംറ നിര്‍വ്വഹിക്കാനായാണ് അദ്ദേഹം മക്കയിലെത്തിയത്.

'ജീവിതത്തില്‍ താന്‍ കണ്ടതില്‍ ഏറ്റവും സുന്ദരമായ കാഴ്ചയായിരുന്നു കഅബയെന്ന്' ഉംറ നിര്‍വഹിച്ച ശേഷം പോഗ്‌ബെ അഭിപ്രായപ്പെട്ടു. ഫ്രഞ്ച് ദേശീയ ടീമിലെ പ്രമുഖനായ പോഗ്ബയാണ് കഴിഞ്ഞ സീസണില്‍ ഏറ്റവും ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുക നേടിയ കളിക്കാരന്‍. 114 ദശലക്ഷം ഡോളര്‍ യുവന്റസിന് നല്‍കിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പോഗ്ബയെ സ്വന്തമാക്കിയത്.

വിശുദ്ധ കഅബയുടെ പശ്ചാത്തലത്തിലുള്ള വീഡിയൊ പോഗ്ബ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് ചുരുങ്ങിയത് സമയത്തിനുള്ളില്‍ 37 ലക്ഷത്തിലേറെ പേരാണ് കണ്ടത്. റമദാനിന്റെ പുണ്യമാസ്വദിക്കുന്നവരെ പോഗ്ബ അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു. ഇരുപത്തിനാലുകാരന്‍ രണ്ടാം തവണയാണ് വിശുദ്ധ ഹറമിലെത്തുന്നത്.

നേരത്തെ ഹജ്ജ് നിര്‍വഹിച്ചിരുന്നു. ഗ്വിനിയക്കാരായ ദമ്പതികളുടെ മകനായി ഫ്രാന്‍സില്‍ ജനിച്ച പോഗ്ബയും ഫുട്‌ബോള്‍ കളിക്കാര്‍ തന്നെയായ രണ്ടു സഹോദരന്മാരും മാതാവ് യോ മോരിബയില്‍നിന്നാണ് ഇസ്‌ലാമിക വിശ്വാസത്തിലെത്തിയത്. മതവിശ്വാസം മുറുകെ പിടിക്കുന്ന മോരിബയാണ് തന്റെ പ്രചോദന കേന്ദ്രമെന്ന് പലതവണ പോഗ്ബ പറഞ്ഞിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  a day ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  a day ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  a day ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago