സി.എം.പി-സി.പി.എം ലയനം നടന്നിട്ടില്ല: സി.എം.പി ജനറല്‍ സെക്രട്ടറി
കൊല്ലം: സി.എം.പി-സി.പി.എം ലയനം നടന്നിട്ടില്ലെന്നും പാര്‍ട്ടിയുടെ ഏക എം.എല്‍.എ എന്‍. വിജയന്പിള്ളയാണെന്നും അദ്ദേഹത്തെ സി.പി.എം ഹൈജാക്ക് ചെയ്തോയെന്ന് പറയാന്‍ കഴിയില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറിയും എം.വി.ആറിന്റെ മകനുമായ എം.വി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി സെക്രട്ടറിയായിരുന്നു അരവിന്ദാക്ഷന്. വിജയന്‍പിള്ളയെ ചവറയില്‍ സ്ഥാനാര്‍ഥിയാക്കിയത് പാര്‍ട്ടിയായിരുന്നു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സംസ്ഥാന സെക്രട്ടറി ഔദ്യോഗികമായ കത്തും നല്‍കിയിരുന്നു. കേസിനെ തുടര്‍ന്ന്, പാര്‍ട്ടിയുടെ ചിഹ്നം മരവിപ്പിച്ചിരുന്നതിനാലാണ് വിജയന്‍പിള്ളക്ക് പാര്‍ട്ടി ചിഹ്നം ലഭിക്കാതെ പോയത്. സി.പി.എമ്മിലേക്ക് കുറേ നേതാക്കള്‍ പോയെങ്കിലും വിയന്പിള്ള പോയിട്ടില്ല. പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ചാല്‍ നിയമസഭാ അംഗത്വം തന്നെ നഷ്ടപ്പെടാമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."