പത്തോളം കുടുംബങ്ങള്‍ വെള്ളക്കെട്ടില്‍; തിരിഞ്ഞു നോക്കാതെ അധികൃതര്‍
അമ്പലപ്പുഴ: പത്തോളം കുടുംബങ്ങള്‍ വെള്ളകെട്ടില്‍ ദുരിതിമനുഭവിക്കുന്നു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പത്ത്, പതിനൊന്ന് വാര്‍ഡുകളിലെ കാട്ടുങ്കല്‍ റോഡ് നിവാസികളാണ് ദുരിതത്തിലായിരിക്കുന്നത്.
പുന്നപ്ര തെക്ക് പഞ്ചായത്തും വില്ലേജ് ഓഫിസ് അധികൃതരും ഇവിടേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.
കാലവര്‍ഷം തുടങ്ങിയതു മുതല്‍ വെള്ളകെട്ടില്‍ കഴിയാനാണ് ഇവരുടെ വിധി. വെള്ളക്കെട്ടൊഴിവാക്കാനായി കാട്ടുങ്കല്‍ റോഡില്‍ കാണ പണിയണമെന്ന ആവശ്യം മുയര്‍ന്നിട്ട് വര്‍ഷങ്ങളായി.
വെള്ളകെട്ട് ഇല്ലാതാ ക്കണമെന്നു് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്ന് പഞ്ചായത്ത് കാണ പണിയാതെ റോഡില്‍ പൂഴിയിറക്കി കണ്ണില്‍ പൊടിയിടുകയായിരുന്നു. കഴിഞ്ഞവര്‍ഷം അറ്റകുറ്റപണി നടത്താന്‍ 110 മീറ്റര്‍ റോഡിന് പഞ്ചായത്ത് ഒരു ലക്ഷം രൂപ അനുവദിച്ചു. എന്നാല്‍ മൂന്ന് ലോറി പൂഴി നിരത്തി തടിതപ്പി.
മുട്ടോളം വെള്ളത്തിലാണ് ജനങ്ങള്‍ ഈ റോഡ് നീന്തികടക്കുന്നത്.ഇതിന് സമീപത്തെ മില്‍മാ പ്ലാന്റില്‍ നിന്നും അനേകം എലികളാണ് രാത്രികാലങ്ങളിവെള്ളകെട്ടിലെത്തുന്നത് .ഇത് എലിപ്പനിയ്ക്ക് സാധ്യത സൃഷ്ടിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിയ്ക്കുമ്പോഴും നടപടിയില്ല.
കൂടാതെ മഴ നിലയ്ക്കുമ്പോള്‍ കെട്ടിനില്‍ക്കുന്ന വെള്ളം മോട്ടര്‍ ഉപയോഗിച്ച് പുറം തള്ളാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.വെള്ളകെട്ടില്‍ കൂടി കാല്‍നടയാത്ര ചെയ്യുന്നവര്‍ക്ക് പകര്‍ച്ചാ വ്യാധികള്‍ പിടിപെടാനും സാധ്യത കൂടുതലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."