ക്ഷേത്രങ്ങള്‍ ബലിതര്‍പ്പണത്തിനൊരുങ്ങി
അഞ്ചല്‍: ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണം ആരംഭിക്കും.കോട്ടുക്കല്‍ മുരിയനല്ലൂര്‍ മഹേദേവക്ഷേത്രത്തില്‍ നാളെ പുലര്‍ച്ചെ അഞ്ചു മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെ ബലിതര്‍പ്പണം നടക്കും. സ്ത്രീകള്‍ക്ക് ബലിതര്‍പ്പണത്തിനായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.
ചടയമംഗലം വടക്കേക്കര മഹാദേവ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ക്ഷേത്ര ആറാട്ടുകടവില്‍ രാവിലെ അഞ്ചു മുതല്‍ ഉച്ചയ്ക്ക് 12 വരെ ബലിതര്‍പ്പണം നടക്കും. പാലക്കാട് കൊല്ലങ്കോട് ജ്ഞാനാനന്ദാശ്രമം മഠാധിപതി കൈവല്യാനന്ദ സരസ്വതി മുഖ്യകാര്‍മികത്വം വഹിക്കും. ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സെക്രട്ടറി ആര്‍ ജയന്‍ അറിയിച്ചു.
പോരേടം മഹാദേവര്‍ ക്ഷേത്രം ആറാട്ടുകടവില്‍ ക്ഷേത്രസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ബലിതര്‍പ്പണത്തിന് തിരുമുല്ലാവാരം ക്ഷേത്രതന്ത്രി പുന്തലത്താഴം രാജീവ് കാര്‍മികത്വം വഹിക്കും.
ബലിതര്‍പ്പണത്തിന്റെ ഭാഗമായി വെളിനല്ലൂര്‍ ശ്രീരാമക്ഷേത്രത്തില്‍ നാളെ രാവിലെ 5.30 മുതല്‍ നടക്കുന്ന ഭരദ്വാജഗോത്രത്തിന് കോഴിക്കോട്ട് ബാലന്‍ ശാസ്ത്രി മുഖ്യകാര്‍മികത്വം വഹിക്കും. പോലീസ്, അഗ്നിശമനസേന, ആരോഗ്യവകുപ്പ് എന്നിവയുടെ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുലര്‍ച്ചെ മുതല്‍ ചടയമംഗലത്തുനിന്നും പ്രത്യേക കെഎസ്ആര്‍ടിസി സര്‍വീസും നടത്തും.
ബലിതര്‍പ്പണത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി ക്ഷേത്രോപദേശകസമിതിയുടെ നേതൃത്വത്തില്‍ 40 പേരുള്‍പ്പെടുന്ന സ്വാഗതസംഘത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് ബലിയിടുന്നതായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികളായ പ്രസിഡന്റ് രാജേന്ദ്രന്‍ നായരും സെക്രട്ടറി ഹരിദാസും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."