സംസ്ഥാന സീനിയര്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പ്: തിരുവനന്തപുരം ജേതാക്കള്‍
തൃശൂര്‍: തൃശൂരില്‍ നടന്ന സംസ്ഥാന സീനിയര്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ തിരുവനന്തപുരം കിരീടം നേടി. 450 പോയിന്റോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് തിരുവനന്തപുരത്തിന്റെ കിരീടത്തില്‍ മുത്തമിട്ടത്. 356 പോയിന്റോടെ എറണാകുളം ജില്ല റണ്ണേഴ്സ്അപ്പായി.117 പോയിന്റ് നേടിയ കോട്ടയമാണ് മൂന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തായെങ്കിലും ചാംപ്യഷിപ്പിലെ ഭൂരിഭാഗം റിക്കാര്‍ഡുകളും വ്യക്തഗത ചാംപ്യന്പട്ടങ്ങളും എറണാകുളം ജില്ലാ താരങ്ങളുടെ പേരിലാണ്. എറണാകുളത്തിന്റെ കെ.അരുണ്‍ അനേഷ്, ശ്രേയ മേരി കമല്‍ എന്നിവരാണ് വ്യക്തിഗത ചാംപ്യന്മാര്.
ആദ്യദിനത്തിലെ നാലു റെക്കാര്ഡുകള്ക്കു പുറമേ രണ്ടാം ദിനത്തില്‍ മൂന്ന് പുതിയ റെക്കാര്ഡുകള്കൂടി പിറന്നു. എറണാകുളത്തിന്റെ അഭിജിത്ത് ഗഗാറിനും ശ്രേയ മേരി കമലും ഇരട്ട റെക്കോഡുകള്‍ പൂര്‍ത്തിയാക്കി. ആദ്യദിനം പുരുഷന്മാരുടെ 100 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ റെക്കോര്‍ഡിട്ട അഭിജിത്ത് 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ കഴിഞ്ഞ വര്‍ഷത്തെ തന്റെ റിക്കാര്‍ഡ് ഭേദിച്ചാണ് ഞായറാഴ്ച ഇരട്ട നേട്ടം സ്വന്തമാക്കിയത്. അഞ്ച് സ്വര്‍ണ നേട്ടത്തോടെ ശ്രേയ മേരി വനിതകളുടെ 200 മീറ്റര്‍ വ്യക്തിഗത മെഡ്ലേയില് ഇരട്ട റിക്കാര്‍ഡ് പൂര്‍ത്തിയാക്കി.
തിരുവനന്തപുരത്തിന്റെ എസ്. സുനീഷാണ് മൂന്നാം റിക്കാര്‍ഡ്.
200, 100 മീറ്റര്‍ വ്യക്തിഗത മെഡ്ലേ, 200, 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ, 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ എന്നിവയില്‍ സ്വര്‍ണത്തോടെ 35 പോയന്റ് നേടിയാണ് ശ്രേയ മേരി കമല്‍ ചാംപ്യന്‍പട്ടം നേടിയത്. 400, 200 മീറ്റര്‍ വ്യക്തിഗത മെഡ്ലേ, 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ എന്നിവയില്‍ സ്വര്‍ണവും 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വെള്ളിയും 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വെങ്കലുമായി 30 പോയിന്റ് അരുണ്‍ നേടി. വാട്ടര്‍ പോളോയില്‍ തിരുവനന്തപുരം ഇരട്ട കിരീടം ചൂടി. പുരുഷന്മാരുടെ ഫൈനലില്‍ എറണാകുളത്തേയും വനിതകളില്‍ പാലക്കാടിനെയും പരാജയപ്പെടുത്തിയായിരുന്നു നേട്ടം. മന്ത്രി വി.എസ്. സുനില്‍കുമാര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."