മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ വാട്ടര്‍ കയാക്കിങ് സമാപിച്ചു
തിരുവമ്പാടി: ഏഴാമത് മലബാര്‍ ഫെസ്റ്റിവല്‍ വാട്ടര്‍ കയാകിങ് ചാംപ്യന്‍ഷിപ്പ് സമാപിച്ചു. ഇന്നലെ പുല്ലൂരാംപാറ ഇലന്തുകടവില്‍ നടന്ന ചടങ്ങ് ജോര്‍ജ് എം തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ അധ്യക്ഷയായി. ജില്ലാ കലക്ടര്‍ ശ്രീറാം സാംബശിവറാവു അവാര്‍ഡ് ദാനം നടത്തി.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.അഗസ്റ്റിന്, ഫ്രാന്‍സിസ് ചാലില്‍, ആഗസ്തി പല്ലാട്ട്, ഗീതാവിനോദ്, ടി.ജെ.കുര്യാച്ചന്, ഷിജി വാവലുകുന്നേല്‍, വില്‍സണ്‍ ടി മാത്യു, പ്രദീപ് മൂര്‍ത്തി, ബീന സി.പി. സംസാരിച്ചു.
മൂന്നു ദിവസം നീണ്ടു നിന്ന അന്താരാഷ്ട്ര കയാകിങ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി റഷ്യയുടെ ഇവാന് റാപ്പിഡ് രാജയായും ഇന്ത്യയുടെ ശിഖ ചൗഹാന് (മധ്യപ്രദേശ്) റാപ്പിഡ് റാണിയായും തിരഞ്ഞെടുക്കപ്പെട്ടു. പുരുഷ വിഭാഗത്തില്‍ ഉത്തരാഖണ്ഡുകാരായ ആശിശ് റാവത്ത്,ഏറ്റവും കൂടുതല്‍ പോയിന്റ് നേടി രണ്ടും അമിത് താപ്പ മൂന്നും സ്ഥാനങ്ങള്‍ നേടി.
വനിതാ വിഭാഗത്തില്‍ മധ്യ പ്രദേശിന്റെ സാനിയ പിങ്ക്ളെ രണ്ടും എലിസബത്ത് വിന്‍സെന്റ് മൂന്നും സ്ഥാനങ്ങള്‍ നേടി.ഇന്നലെ നടന്ന ഡൗണ്‍ റിവര്‍ സൂപ്പര്‍ ഫൈനലില്‍ റഷ്യയുടെ ഇവാന് ഒന്നും അമിത് താപ്പ രണ്ടും ആശിശ് റാവത്ത് മൂന്നും സ്ഥാനങ്ങള്‍ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."