കരുണാര്‍ദ്രമായ ഹൃദയം നോമ്പിന്റെ ലക്ഷ്യം: റശീദലി ശിഹാബ് തങ്ങള്‍
മാവൂര്‍: കരുണാര്‍ദ്രമായ ഹൃദയം നോമ്പിന്റെ അനേക ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടതാണെന്ന് കേരള വഖ്ഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
എസ്.കെ.എസ്.എസ്.എഫ് മാവൂരില്‍ സംഘടിപ്പിച്ച റമദാന് പ്രഭാഷണത്തിന്റെ മൂന്നാംദിന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.എം ഉമര്‍ ഹാജി അധ്യക്ഷനായി. മുനീര്‍ ഹുദവി പാതിരമണ്ണ പ്രഭാഷണം നടത്തി. നല്ല ഭര്‍ത്താവ് വി.സി.ഡിയുടെ പ്രകാശനം സഫാ അലവിക്ക് നല്കി തങ്ങള്‍ നിര്‍വഹിച്ചു. കോയ മുസ്ലിയാര് അരയങ്കോട്, ഒ.പി അഷ്റഫ്, സി. ശുകൂര്‍ മാസ്റ്റര്‍, ആലി ഹസന് മാവൂര്‍, അയ്യൂബ് കൂളിമാട്, ജാഫര്‍ മാവൂര്‍ സംബന്ധിച്ചു. അബ്ബാസ് റഹ്മാനി സ്വാഗതവും താജുദ്ദീന് പാഴൂര്‍ നന്ദിയും പറഞ്ഞു.
ഇന്നു പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. റഹ്മത്തുല്ലാ ഖാസിമി മൂത്തേടം പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."