പുതിയ ദേശീയ വിദ്യാഭ്യാസ കൗണ്‍സില്‍ നിയമം പിന്തിരിപ്പന്‍ സ്വഭാവമുള്ളതാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ ലോക്‌സഭയില്‍
ന്യൂഡല്‍ഹി: പുതിയ ദേശീയ വിദ്യാഭ്യാസ കൗണ്‍സില്‍ നിയമം പിന്തിരിപ്പന്‍ സ്വഭാവമുള്ളതാണെന്നും മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ അഴിമതി വളര്‍ന്നുവരാന്‍ ഈ നിയമം വഴിയൊരുക്കുമെന്നും മുസ്‌ലിം ലീഗ് അംഗം ഇ.ടി മുഹമ്മദ് ബഷീര്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ബില്ലില്‍ നിര്‍ദേശിക്കപ്പെട്ട എല്ലാ സമിതികളിലും അതിലെ ഭാരവാഹികളിലെ തെരഞ്ഞെടുപ്പിലും സര്‍ക്കാറിന് യഥേഷ്ടം നോമിനേഷന്‍ നടത്താന്‍ സാധിക്കും. തെരഞ്ഞെടുപ്പിലൂടെ വരുന്നവരുടെ എണ്ണം വളരെ തുഛമാണ്. വൈദ്യശാസ്ത്ര വിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യ സംവിധാനത്തെ ഇത് തകിടം മറിക്കുന്നതാണ്.
ദേശീയ മെഡിക്കല്‍ കൗണ്‍സിലില്‍ മിക്കവാറും പേര്‍ ഡോക്ടര്‍മാര്‍ തന്നെയാണ്. ഡോക്ടര്‍മാര്‍ക്ക് അര്‍ഹമായ പ്രാധിനിത്യം നല്‍കണം. പക്ഷെ ഇതു തന്നെയാകരുത്. മറിച്ച് സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍, ബഹുജന പ്രധിനിതികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, എന്നി വീഭാഗങ്ങളുടെ കൂടി സാന്നിധ്യവും ഇതില്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.
ഈ ബില്‍രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനമാണ്. എം.ബി.ബി.എസ് കഴിഞ്ഞാല്‍ പ്രാക്ടീസ് ചെയ്യണമെങ്കില്‍ നെക്സ്റ്റ് പരീക്ഷകൂടി പാസാകണം എന്ന വകുപ്പിന് യാതൊരു ന്യായീകരണവുമില്ല. 50 ശതമാനത്തിന്റെ ഫീസ് നിര്‍ണയത്തില്‍ എന്‍.എം.സി മാര്‍ഗ്ഗനിര്‍ദേശം നല്‍കണമെന്നും ബാക്കി പകുതി മാനേജുമെന്റുകള്‍ക്ക് തീരുമാനിക്കാമെന്നുമാണ് നിയമം പറയുന്നത് അംഗീകരിക്കാനാവില്ല. അത് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് പ്രാന്ത വല്‍ക്കരിക്കപ്പെട്ടവരെ അകറ്റി നിര്‍ത്തുവാനും അഴിമതി കടന്നുവരാനും സാധിക്കും.
മെഡിക്കല്‍ രംഗത്ത് പ്രാക്ടീസ് ചെയ്യാന്‍ എന്ന പേരില്‍ ഒരു പുതിയ വിഭാഗത്തിന് ലൈസന്‍സ് കൊടുക്കുവാനുള്ള ബില്ലിലെ നിര്‍ദേശം ദൂര വ്യാഭകമായ പ്രത്യാഘാതങ്ങല്‍ സൃഷ്ടിക്കും എന്നും അതില്‍ നിന്നും ഗവണ്‍മെന്റ് പിന്മാറണമെന്നും ഇ.ടി പാര്‍ലമെന്റില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."