HOME
DETAILS

സഊദിയില്‍ ബിനാമി ബിസിനസ് തടയാന്‍ പുതിയ നിയമം: പിടിക്കപ്പെട്ടാല്‍ അരക്കോടി റിയാലും തടവും ശിക്ഷ

  
backup
July 30 2019 | 19:07 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf%e0%b4%a8%e0%b4%be%e0%b4%ae%e0%b4%bf-%e0%b4%ac%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%b8-3

 

ദമാം: സഊദിയില്‍ ബിനാമി ബിസിനസുകള്‍ അറുത്തുമാറ്റാന്‍ നിയമ പരിഷ്‌കരണവുമായി അധികൃതര്‍ രംഗത്ത്.
ബിനാമി സംവിധാനം പൂര്‍ണമായും പറിച്ചു മാറ്റുന്നതിനാണ് അധികൃതരുടെ ശ്രമം. ഇതിനായി നിലവിലെ നിയമം പരിഷ്‌കരിക്കുന്നത് അന്തിമ ഘട്ടത്തിലാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബിനാമി ബിസിനസ് കുറ്റക്കാര്‍ക്കുള്ള പിഴ 50 ലക്ഷം റിയാലും അഞ്ചു വര്‍ഷം വരെ തടവും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ബിനാമി ബിസിനസ് രാജ്യത്തെയും പൗരന്മാരെയും തകര്‍ക്കുന്നതായി ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം സെക്രട്ടറി ജനറലും വാണിജ്യ, നിക്ഷേപ മന്ത്രിയുടെ ഉപദേഷ്ടാവുമായ സല്‍മാന്‍ അല്‍ഹജാര്‍ പറഞ്ഞു.
പരിഷ്‌കരിച്ച നിയമാവലി വാണിജ്യ, നിക്ഷേപ മന്ത്രിയും ആക്ടിംഗ് മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രിയുമായ ഡോ. മാജിദ് അല്‍ഖസബി അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു. ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം പദ്ധതികളുടെ ഭാഗമായി ബഖാല നിയമാവലി പരിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്.
ബിനാമി ബിസിനസ് രാജ്യത്തിനും പൗരന്മാര്‍ക്കും ഒരു ഗുണവും ചെയ്യുന്നില്ല. ചില്ലറ വ്യാപാര മേഖലയിലാണ് ബിനാമി പ്രവണത ഏറ്റവും കൂടുതല്‍. തൊട്ടുപിന്നില്‍ നിര്‍മാണ മേഖലയാണ്.
ചില്ലറ വ്യാപാര മേഖലയില്‍ ബിനാമി പ്രവണത അവസാനിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഏതാനും പദ്ധതികള്‍ മന്ത്രാലയം വൈകാതെ പ്രഖ്യാപിക്കും. മറ്റു മേഖലകളിലും സമാന പദ്ധതികള്‍ പ്രഖ്യാപിക്കും.
ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം ആദ്യ ഘട്ടത്തില്‍ 16 പദ്ധതികളാണ് പ്രഖ്യാപിച്ചത്. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കും.
അതേസമയം ബിനാമി ബിസിനസ് അടക്കമുള്ള നിഷേധാത്മക പ്രവണതകള്‍ അവസാനിപ്പിക്കുന്നത് ലക്ഷ്യമാക്കി ബഖാലകള്‍ക്കും മിനിമാര്‍ക്കറ്റുകള്‍ക്കും സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ക്കും ബാധകമായ വ്യവസ്ഥകള്‍ മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം പരിഷ്‌കരിച്ചു.
പരിഷ്‌കരിച്ച നിയമാവലി വാണിജ്യ, നിക്ഷേപ മന്ത്രിയും ആക്ടിംഗ് മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രിയുമായ ഡോ. മാജിദ് അല്‍ഖസബി അംഗീകരിച്ചു. പുതുതായി ആരംഭിക്കുന്ന മുഴുവന്‍ ബഖാലകള്‍ക്കും മിനിമാര്‍ക്കറ്റുകള്‍ക്കും സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ക്കും പുതിയ നിയമാവലി ബാധകമായിരിക്കും.
നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് പുതിയ നിയമാവലി അനുസരിച്ച് പദവി ശരിയാക്കുന്നതിന് 24 മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.
ബഖാല, മിനിമാര്‍ക്കറ്റ് മേഖലയില്‍ ബിനാമി പ്രവണതയ്ക്ക് വലിയ ഒരളവോളം തടയിടുന്നതിന് പുതിയ നടപടി സഹായിക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു.
ബഖാലകളും മിനിമാര്‍ക്കറ്റുകളും വഴി നല്‍കുന്ന സേവനങ്ങളുടെയും വില്‍ക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെയും ഗുണമേന്മ ഉയര്‍ത്തുന്നതിന് പുതിയ നിയമാവലി സഹായകമാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago