HOME
DETAILS
MAL
അഗളിയില്‍ സൗജന്യ ചികിത്സാ ക്യാംപൊരുക്കി; അഭിനന്ദനവുമായി മന്ത്രിയും
backup
May 31 2017 | 18:05 PM
എടപ്പാള്‍: മാണൂര്‍ മലബാര്‍ ഡന്റല്‍ കോളജ് എടപ്പാള്‍ വിവേകാനന്ദ റൂറല്‍ മിഷന് സെന്ററിന്റെ സഹകരണത്തോടെ അഗളിയില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ സൗജന്യ ദന്ത ക്യാംപ് ശ്രദ്ധേയമായി. കോളജിന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി നടപ്പാക്കുന്ന 'മിഷന് ട്രൈബല്‍ സ്മൈയില്‍' പദ്ധതിയുടെ ഭാഗമായാണ് ക്യാംപ് സംഘടിപ്പിച്ചത്. കൂടാതെ പ്രദേശത്തെ നാട്ടുകാര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍ക്കും ദന്ത ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ഡോ.സി.വി.പുലയത്ത്, ഡോ.കെ.ജോസഫ് ജോണ്‍ പോത്തനിക്കാട്ട്,ഡോ.മിഥുന് എന്നിവര്‍ ക്യാംപിനും ബോധവല്‍ക്കരണ ക്ലാസിനും നേതൃത്വം നല്കി. ക്യാംപ് സന്ദര്‍ശിച്ച മന്ത്രി എ.കെ.ബാലന് ക്യാംപിന് നേതൃത്വം നല്‍കിയവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."