അതിര്‍ത്തിയില്‍ ഇന്ത്യ-പാക് ഏറ്റുമുട്ടല്‍; ഒരു ഇന്ത്യന്‍ സൈനികനും രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടു
ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തിന് തിരിച്ചടിയുമായി ഇന്ത്യന്‍ സൈന്യം. ഉത്തര കശ്മിരില്‍ താങ്ധര്‍ സെക്ടറിനടുത്ത് അതിര്‍ത്തിയിലുണ്ടായ പരസ്പര ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു. ഇന്ത്യയുടെ തിരിച്ചടിയില്‍ രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. ജമ്മു സ്വദേശിയായ നായിക് കൃഷ്ണ ലാല്‍ ആണ് മരിച്ചത്.
വന്‍ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇരുരാജ്യത്തെയും സൈനികര്‍ ഏറ്റുമുട്ടുന്നതെന്നാണ് വിവരം.
ഇന്നലെ വൈകുന്നേരമാണ് പാക് സൈന്യം മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ച് ആക്രമണം തുടങ്ങിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഈ വര്‍ഷം ആദ്യത്തിലാണ് ഇതിന് മുന്‍പ് ഇരു സൈന്യവും പീരങ്കി തോക്കുകള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് ആക്രമണം നടത്തിയത്.
കശ്മിരിലെ പിര്‍ പഞ്ചലില്‍ നടന്ന ഏറ്റുമുട്ടലിലായിരുന്നു ഇത്തരം ആയുധങ്ങള്‍ ഉപയോഗിച്ചത്. 2017ല്‍ രജൗറി, പൂഞ്ച് സെക്ടറിലും ഇത്തരം ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നു.
ഇന്ത്യന്‍ തിരിച്ചടിയില്‍ പാക് സൈനിക പോസ്റ്റുകള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സൈനിക വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."