കളിക്കൂട്ടം 2017: വിദ്യാര്‍ഥി സംഗമവും പുസ്തക വിതരണവും നടത്തി
നിലമ്പൂര്‍: വല്ലപ്പുഴ ഡിവിഷനിലെ അയ്യാര്‍പൊയിലില്‍ കളിക്കൂട്ടം 2017ന്റെ ഭാഗമായി വിദ്യാര്‍ഥി സംഗമവും പുസ്തകവിതരണവും നടത്തി. പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. വികസന കാര്യത്തില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനമാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ എം.പി ഫണ്ടില്‍ നല്ലൊരുപങ്കും നിലമ്പൂര്‍ നഗരസഭയുടെ റോഡ് വികസനത്തിനാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡിവിഷന്‍ കൗണ്‍സിലര്‍ പി.എം ബഷീര്‍ അധ്യക്ഷനായി. മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, കൗണ്‍സിലര്‍ പി.എം ബഷീര്‍, മേരിമാത ഹയര്‍ എജ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ സിബി വയലില്‍, കണ്ണാട്ടില്‍ ബാപ്പു, എം.ടി അഷറഫ്, സി.ടി ഉമ്മര്‍കോയ, ഷാനവാസ്, ആര്‍ പാര്‍ഥസാരഥി തുടങ്ങിയവര്‍ സംസാരിച്ചു.
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളെയും സ്വകാര്യ കോളജില്‍നിന്നും സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ഥിയേയും ചടങ്ങില്‍ പി.വി അബ്ദുല്‍ വഹാബ് എം.പിയും മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രനും ആദരിച്ചു. ഡിവിഷനില്‍പെട്ട 650 കുട്ടികള്‍ക്ക് അഞ്ചു ബുക്കുകള്‍ വീതം മേരിമാതാ ചെയര്‍മാന്‍ സിബി വയലില്‍ സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."