ഭക്ഷണത്തിന് മതമില്ല; അതു തന്നെയാണ് മതം; അഹിന്ദു കൊണ്ടുവന്ന ഭക്ഷണം വേണ്ടെന്ന് പറഞ്ഞ യുവാവിന് മറുപടിയുമായി സൊമാറ്റോ
ന്യൂഡല്‍ഹി: ഡെലിവറി ബോയ് അഹിന്ദുവായതിനാല്‍ ഭക്ഷണം വേണ്ടെന്നറിയിച്ച യുവാവിന് സൂപ്പര്‍ മറുപടിയുമായി സമാറ്റോ. അമിത് ശുക്ല എന്ന യുവാവാണ് ഡെലിവറി ബോയ് അഹിന്ദുവായതിനാല്‍ ഭക്ഷണം വേണ്ടെന്നറിയിച്ച് സൊമാറ്റയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്.
Food doesn’t have a religion. It is a religion. https://t.co/H8P5FlAw6y
— Zomato India (@ZomatoIN) July 31, 2019
അഹിന്ദു കൊണ്ടുവരുന്ന ഭക്ഷണമായതിനാല്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്തു. എന്നാല്‍ ഡെലിവറി ബോയിയെ മാറ്റാനാവില്ലെന്നാണ് അവര്‍ പറഞ്ഞത്. റീഫണ്ട് ചെയ്ത് തരാനാകില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ എന്നെ നിര്‍ബന്ധിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. എനിക്കീ ഭക്ഷണത്തിന്റെ ആവശ്യമില്ലെന്നും ഭക്ഷണത്തിനുള്ള ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യുകയാണെന്നും യുവാവ് ട്വിറ്ററില്‍ പറയുന്നു.
വിവരമറിഞ്ഞ സൊമാറ്റോ യുവാവിന്റെ ട്വീറ്റിന് സൂപ്പര്‍ മറുപടുയമായെത്തി. ഭക്ഷണത്തിന് മതമില്ല. അതു തന്നെയാണ് മതം എന്നായിരുന്നു റീട്വീറ്റ് ചെയ്ത് സൊമാറ്റോ കുറിച്ചിട്ടത്. ഇതോടെ നിരവധി ആളുകള്‍ സൊമാറ്റയെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."