രാജ്യം വീണ്ടുമൊരു സ്വാതന്ത്ര്യസമരത്തിന് തയ്യാറാവേണ്ട അവസ്ഥ: യൂത്ത് കോണ്‍ഗ്രസ്
കൊപ്പം: രാജ്യം വീണ്ടുമൊരു സ്വാതന്ത്ര്യസമരത്തിന് തയ്യാറാവേണ്ട അവസ്ഥയിലാന്നെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ടി അജ്മല്‍ പറഞ്ഞു. തീന്മേശയിലെ വിഭവം വരെ ഭരണകൂടം തീരുമാനിക്കുന്ന അവസ്ഥ വന്നാല്‍ നൂറ്റാണ്ടുകളുടെ പൈതൃകം അവകാശപ്പെടുന്ന ഇന്ത്യാ രാജ്യം തകരുന്ന കാഴ്ച വിദൂരമല്ല. പറഞ്ഞു. എന്റെ ഭക്ഷണം എന്റെ സ്വാതന്ത്ര്യം എന്ന പ്രമേയത്തില്‍ യൂത്ത് കോണ്‍ഗ്രസ് വിളയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിളയൂര്‍ സെന്ററില്‍ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
വി.എം മുസ്തഫ അധ്യക്ഷനായി. എം.സി മുഹ്സിന്, കമ്മുകുട്ടി, രാമദാസ് മാസ്റ്റര്‍, സുധാകരന്, കൃഷ്ണന് നമ്പൂതിരി, പി.കെ ഗോപിനാഥന്, സി.പി ഹരിദാസ്, കുഞ്ഞിമൊയ്തീന്‍, അനില്‍ ി, സാദിഖ്, ഷംസു, മുനീര്‍, വാപ്പുട്ടി, ശിവന്, സുകുമാരന്‍, വാപ്പു, ബിജു, സഫ് വാന്‍, ഇയ്യാസ്, സജീവ് പ്രസംഗിച്ചു.
മണ്ണാര്‍ക്കാട്: കശാപ്പിനായി കന്നുകാലികളെ വില്പന നടത്തുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം മറികടക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നിയമനിര്‍മാണം നടത്തണമെന്ന് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് നേതൃയോഗം ആവശ്യപ്പെട്ടു.കന്നുകാലി വില്പന നിയന്ത്രണം സാമ്പത്തിക തൊഴില്കാര്ഷിക മേഖലകളില്‍ കടുത്ത പ്രതിസന്ധി ഉളവാക്കിയിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
ടി.എ.സലാം മാസ്റ്റര്‍ അധ്യക്ഷനായി. കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സയിലുള്ള മുഴുവന്‍ രോഗികള്‍ക്കും പരിചരിക്കുന്നവര്ക്കുമുള്ള ഇഫ്ത്താര്‍ കിറ്റ് വിതരണോദ്ഘാടനം രണ്ടിന് വൈകിട്ട് നാലിന് നടക്കും.
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍.കെ. അദ്വാനിയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരേ ഗൂഢാലോചനാക്കുറ്റം ചുമത്തിയ പ്രത്യേക സി.ബി.ഐ കോടതി വിധിയെ യോഗം സ്വാഗതം ചെയ്തു.
എന്‍. ഹംസ, അഡ്വ. ടി.എ. സിദ്ദീഖ്, കല്ലടി അബൂബക്കര്‍, റഷീദ് ആലായന്‍, സി. മുഹമ്മദ് ബഷീര്‍, കറൂക്കില്‍ മുഹമ്മദലി, അച്ചിപ്ര മൊയ്തു ഹാജി, എം. മമ്മദ് ഹാജി, കൊളമ്പന്‍ ആലിപ്പു ഹാജി, ഒ. ചേക്കു മാസ്റ്റര്‍, എം.പി.എ. ബക്കര്‍ മാസ്റ്റര്‍, ടി.കെ. മരക്കാര്‍, തച്ചമ്പറ്റ ഹംസ, എം.കെ. ബക്കര്‍, എം.കെ. മുഹമ്മദാലി, ഹുസൈന് കോളശ്ശേരി, ആലായന്‍ മുഹമ്മദാലി, ഹമീദ് കൊമ്പത്ത്, റഷീദ് മുത്തതില്, ഹുസൈന് കളത്തില്‍, നാസര്‍ പുളിക്കല്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."