തസ്തിക സൃഷ്ടിക്കുന്നതിലും നിയമനത്തിലും വയനാടിനോട് അവഗണന
കല്‍പ്പറ്റ: എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തിക സൃഷ്ടിക്കുന്നതിലും നിയമനത്തിലും വയനാടിനോട് അവഗണന. പിന്നോക്ക ജില്ലയായ വയനാട്ടില്‍ 2016 ഓഗസ്റ്റ് 30ന് നിലവില്‍വന്ന 388-2014 എന്ന കാറ്റഗറി നമ്പര്‍ എല്‍.ഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റില്‍ രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ആകെ നിയമനം ലഭിച്ചത് ജനറല്‍ കാറ്റഗറിയില്‍ 21 പേര്‍ക്കാണ്. റാങ്ക് ലിസ്റ്റില്‍ 179 പേരാണുള്ളത്.
അതില്‍ 100ലേറെ പേര്‍ക്കും പ്രായപരിധി കാരണം ഇനിയൊരു പരീക്ഷ എഴുതാന്‍ സാധിക്കാത്തവരാണ്. ജില്ലയില്‍ ഒഴിവ് വരുന്ന എല്‍.ഡി ടൈപ്പിസ്റ്റ് തസ്തികകളില്‍ മറ്റ് ജില്ലകളില്‍ ജോലി ചെയ്യുന്നവരെ ട്രാന്‍സ്ഫറിലൂടെ പ്രവേശിപ്പിക്കുന്നതാണ് ഇവിടുത്തെ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാവുന്നത്. ഒപ്പം തസ്തികകള്‍ സൃഷ്ടിക്കാതെയുള്ള സര്‍ക്കാരിന്റെ ഉദാസീന നിലപാടും ഇവരുടെ സ്വപ്നത്തിന് തിരിച്ചടിയാവുകയാണ്.
ജില്ല രൂപീകരിച്ച കാലത്തുള്ള തസ്തികകള്‍ മാത്രമാണ് ഈ വിഭാഗത്തില്‍ ജില്ലയില്‍ ഇപ്പോഴും നിലവിലുള്ളത്. പുതുതായി ജില്ലയില്‍ ആരംഭിച്ച സര്‍ക്കാര്‍ സ്ഥാപനങ്ങളിലൊന്നും എല്‍.ഡി ടൈപ്പിസ്റ്റ് തസ്തിക സൃഷ്ടിക്കപ്പെട്ടിട്ടില്ല. മറ്റ് ജില്ലകളിലൊക്കെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും വയനാട്ടില്‍ ഇത്തരത്തിലുള്ള ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. അതിനിടയില്‍ എല്‍.ഡി ക്ലര്‍ക്ക് തസ്തികയിലുള്ളവരടക്കം കാറ്റഗറിയില്‍ മാറ്റം വരുത്തി എല്‍.ഡി ടൈപ്പിസ്റ്റ് തസ്തികയില്‍ പ്രവേശിക്കുന്നതും ഇവിടുത്തെ ഉദ്യോഗാര്‍ഥിക്കള്‍ക്ക് തിരിച്ചടിയാവുകയാണ്.
പ്രാധനപ്പെട്ട വകുപ്പുകളിലെല്ലാം എല്‍.ഡി തസ്തികകള്‍ സൃഷ്ടിക്കപ്പെടാതെ കിടക്കുന്നതാണ് ഇവിടെ രണ്ട് വര്‍ഷമായി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ നിയമനത്തിന് തടസമാകുന്നത്. ജില്ലയില്‍ പല സര്‍ക്കാര്‍ ഓഫീസുകളിലും കമ്പ്യൂട്ടര്‍, ടൈപ്പിങ് പരിജ്ഞാനമുള്ള എല്‍.ഡി ടൈപ്പിസ്റ്റ് ക്ലര്‍ക്കുമാരുടെ സേവനം ആവശ്യമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ എസ്.ടി ഡെവലപ്‌മെന്റ്, എജ്യൂക്കേഷന്‍, ടെക്ക്‌നിക്കല്‍ എജ്യൂക്കേഷന്‍, പഞ്ചായത്ത്, റവന്യൂ, ആര്‍.ടി.ഒ തുടങ്ങി പല ഓഫിസുകളിലും പുതിയ തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാരിലേക്ക് ജില്ലയിലെ വകുപ്പ് മേധാവികള്‍ പ്രപ്പോസല്‍ അയച്ചിരുന്നു.
എന്നാല്‍ മറ്റുപല തസ്തികകളും സൃഷ്ടിച്ചെങ്കിലും എല്‍.ഡി ടൈപ്പിസ്റ്റ് തസ്തികയെ തികച്ചും അവഗണിക്കുകയായിരുന്നു സര്‍ക്കാര്‍. മാസങ്ങളോളം ടൈപ്പിങ്ങും, കമ്പ്യൂട്ടറും പഠിച്ച് സെക്രട്ടേറിയല്‍ പ്രാക്ടീസ്, ടൈപ്പ് റൈറ്റിങ് കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ് എന്നിങ്ങനെ സര്‍ക്കാര്‍ തന്നെ നടത്തുന്ന പരീക്ഷകളിലൂടെ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയ ഉദ്യോഗാര്‍ഥികളാണ് സര്‍ക്കാരിന്റെ ജില്ലയോടുള്ള അവഗണനയില്‍ പെരുവഴിയിലാകുന്നത്. റിട്ടയര്‍മെന്റ്, പ്രമോഷന്‍ ഒഴിവുവരുന്ന പല വകുപ്പുകളിലും മറ്റു ജില്ലകളില്‍ നിന്നുള്ള ഇഷ്ടക്കാരെ കൊണ്ടുവന്ന് റാങ്ക് ലിസ്റ്റിലെ ഉദ്യാഗാര്‍ഥികളുടെ തസ്തിക കവര്‍ന്നെടുക്കുകയാണ് അധികൃതരെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. വിവിധ വകുപ്പുകളില്‍ തസ്തിക സൃഷ്ടിക്കാന്‍ വേണ്ടി എം.എല്‍.എ, വകുപ്പ് മന്തി, മുഖ്യമന്ത്രി എന്നിവര്‍ക്ക് നിരവധി തവണ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ നേതത്വത്തില്‍ നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. വയനാട്ടിലെ ഉദ്യോഗാര്‍ഥികളെ സഹായിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പ്രത്യേക പരിഗണനയും, പരിരക്ഷയും, സഹായവും അടിയന്തിരമായി ഉണ്ടാവണമെന്നാണ് ആവശ്യമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."