പരിസ്ഥിതി കമ്മീഷന്‍ നാളെ മലപ്പുറത്ത്
മലപ്പുറം: കേരളത്തിലെ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനുമായി പ്രൊഫ. എം.കെ പ്രസാദ് ചെയര്‍മാനായി രൂപീകരിച്ച വസ്തുതാന്വേഷണ സംഘം നാളെ മലപ്പുറം ജില്ലയില്‍ സിറ്റിംഗ് നടത്തും. രാവിലെ പത്തുമുതല്‍ മലപ്പുറം കോട്ടപ്പടിയിലെ സ്‌കൗട്ട് ഭവനിലാണ് സംഘം തെളിവെടുപ്പ് നടത്തുന്നത്. ജില്ലയിലെ പരിസ്ഥിതി പ്രശ്‌നങ്ങളെ സംബന്ധിച്ച് സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും പരാതികളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന സംഘം അവയുടെ പരിഹാര നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യും. എല്ലാ ജില്ലകളില്‍ നിന്നും ശേഖരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പരിഹാര നിര്‍ദ്ദേശങ്ങള്‍ സഹിതം ഒക്‌ടോബര്‍ ആദ്യ വാരത്തില്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ചെയര്‍മാന് പുറമേ പ്രൊഫ. എസ്. സീതാരാമന്‍, പ്രൊഫ. ശോഭിന്ദ്രന്‍, ടി.എന്‍ പ്രതാപന്‍, ടി.വി രാജന്‍ എന്നിവരാണ് സിറ്റിംഗിനെത്തുക.
സംഘാടക സമിതി യോഗം ഖദീജ നര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ഖദീജ നര്‍ഗീസ് (ചെയര്‍), എം.എസ് റഫീഖ് ബാബു( ജന. കണ്‍) എന്നിവരെ തെരഞ്ഞെടുത്തു. ഫോണ്‍: 9946892575
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."