HOME
DETAILS

മുത്വലാഖ് ഇനിമുതല്‍ ക്രിമിനല്‍ കുറ്റം; പാര്‍ലമെന്റ് പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു

  
backup
August 01 2019 | 04:08 AM

president-gives-assent-to-triple-talaq-bill

ന്യൂഡല്‍ഹി: രാജ്യസഭ കഴിഞ്ഞ ദിവസം പാസാക്കിയ മുത്വലാഖ് ബില്ലില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതോടെ മൂന്നുമൊഴിയും ഒന്നിച്ചുചൊല്ലുന്നത് മൂന്നുവര്‍ഷം തടവും പിഴയും വരെ ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാവുന്ന നിയമം രാജ്യത്ത് നിലവില്‍വന്നു. നേരത്തേ ഓര്‍ഡിനന്‍സായി നടപ്പാക്കിയ നിയമമാണ് ഇപ്പോള്‍ പാര്‍ലമെന്റ് അംഗീകാരത്തോടെ സ്ഥിരം നിയമമായത്. 2018 സെപ്റ്റംബര്‍ 19 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമം നിലവില്‍വന്നത്.

പ്രതിപക്ഷം ചിതറിപ്പോയ രാജ്യസഭയില്‍ മതിയായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും ബില്ല് സര്‍ക്കാരിന് പാസാക്കിയെടുക്കാനായി. 84നെതിരെ 99 വോട്ടുകള്‍ക്കാണ് ബില്ല് പാസായത്. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്നും മുത്വലാഖ് ചൊല്ലിയാല്‍ തടവിലിടുന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ 84നെതിരേ 100 വോട്ടിന് തള്ളിക്കളയുകയം ചെയ്തിരുന്നു.

ഒറ്റയടിക്ക് മൂന്നുതവണ തലാഖ് ചൊല്ലി വിവാഹമോചനം നടത്തിയാല്‍ മുസ്ലിം പുരുഷന് മൂന്നുവര്‍ഷം തടവോ പിഴയോ ലഭിക്കും, സ്ത്രീയുടെ പരാതിയില്‍ തന്നെ പോലീസ് ഓഫീസര്‍ക്ക് പുരുഷനെ വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാം, ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ രക്തബന്ധത്താലോ വിവാഹബന്ധത്തിലൂടെയോ അവരുടെ ബന്ധുവായവര്‍ക്കോ പരാതി നല്‍കാം, പുരുഷന് സ്ത്രീയുടെ ഭാഗം കേട്ട ശേഷം മാത്രമേ ജാമ്യംലഭിക്കൂ അതും വ്യക്തമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം, സ്ത്രീയുടെ അപേക്ഷയില്‍ കേസില്‍ അനുരഞ്ജനമാവാം, മാനദണ്ഡങ്ങള്‍ മജിസ്‌ട്രേറ്റിനു തീരുമാനിക്കാം, സ്ത്രീക്കും കുട്ടികള്‍ക്കും ജയിലില്‍ കിയക്കുന്ന പുരുഷന്‍ ചെലവിന് നല്‍കണം, ചെലവിന്റെ തുക എത്രയെന്ന് മജിസ്‌ട്രേറ്റിന് തീരുമാനിക്കാം തുടങ്ങിയവയാണ് ബില്ലിലെ വകുപ്പുകള്‍.

President gives assent to triple talaq bill



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ ഉത്തരവിറക്കി സർക്കാർ; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കും

Kerala
  •  a month ago
No Image

പി.എസ്.സി പരീക്ഷകളിൽ ഭിന്നശേഷിക്കാരെയും രോഗികളെയും പ്രത്യേകം പരിഗണിക്കണം

Kerala
  •  a month ago
No Image

3376 ആംബുലൻസുകൾ ഒാടുന്നു; ഫിറ്റ്‌നസില്ലാതെ

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

International
  •  a month ago
No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago