മുകേഷ് എം.എല്‍.എക്കെതിരേ ജില്ലയില്‍ പ്രതിഷേധം ശക്തം
കൊല്ലം: മീ ടൂ കാംപെയ്‌നിന്റെ ഭാഗമായി ചാനല്‍ പ്രവര്‍ത്തക ആരോപണമുന്നയിച്ച സാഹചര്യത്തില്‍ എം.എല്‍.എ മുകേഷിനെതിരേ ജില്ലയില്‍ പ്രതിഷേധം ശക്തമാകുന്നു. വിവിധ രാഷ്ട്രീയ പാര്‍ടികളും സാമൂഹ്യ സംഘടനകളും സോഷ്യല്‍ മീഡിയയും പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തിക്കഴഞ്ഞു.
സ്ത്രീ സുരക്ഷയുടെ പേരില്‍ വോട്ട് പിടിച്ച് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടര വര്‍ഷം കഴിയുമ്പോള്‍ കേരളത്തിലെ ഇടത് മുന്നണി സ്ത്രീ പീഡകന്‍മാരുടെ സങ്കേതമായി മാറിയിരിക്കുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ. ശശി എം.എല്‍.എയ്ക്ക്, പിന്നാലെ മുകേഷ് എം.എല്‍.എയും ഈ ഗണത്തില്‍പ്പെട്ടിരിക്കുകയാണ്. ഇത്തരം സംഭവങ്ങളില്‍ ഇരയെ തള്ളി പറയാനും വേട്ടക്കാരനെ സംരക്ഷിക്കുവാനുമുള്ള വ്യഗ്രത ഈ ഭരണത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ്.
പൊലിസിന് പകരം അന്വേഷണത്തിന് പാര്‍ട്ടിയെ ചുമതല ഏല്‍പിക്കുന്ന പുതിയ കീഴ്‌വഴക്കത്തിലൂടെ നിലവിലുള്ള നിയമ വ്യവസ്ഥയെപോലും വെല്ലുവിളിക്കാന്‍ നേതൃത്വം നല്‍കുന്ന നിയമ മന്ത്രിയാണ് ഇവിടെയുള്ളത്. സ്ത്രീത്വത്തെ രക്ഷിക്കാന്‍ ജനകീയ മനസ്സുകള്‍ ഉണരണമെന്നും എം.എല്‍.എ മുകേഷ് ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ എം.എല്‍.എ സ്ഥാനം ഒഴിയണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
രാജി വെയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്
കൊല്ലം: ആരോപണ വിധേയനായ എം. മുകേഷ് എം.എല്‍.എ രാജി വച്ച് അന്വേഷണം നേരിടണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെ തന്റെ ദുരനുഭവം സഹപ്രവര്‍ത്തക വെളിപ്പെടുത്തിയതിലൂടെ മുകേഷിന്റെ ഒരു മുഖംമൂടികൂടി അഴിഞ്ഞുവീണിരിക്കുകയാണ്. കൊല്ലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപമാനമായി മുകേഷ് മാറിയിരിക്കുകയാണ്.
ഇതിനകം തികച്ചും പരാജിതനായ എം.എല്‍.എ. ആണ് താനെന്ന് തെളിയിച്ചുകഴിഞ്ഞ മുകേഷിന് ഈ സാഹചര്യത്തില്‍ ജനപ്രതിനിധിയായി തുടരാനുള്ള ധാര്‍മികതന്നെ നഷ്ടമായിരിക്കുകയാണ്. മുകേഷിനെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൊല്ലം സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് യൂത്ത് കോണ്‍ഗ്രസ്സ് പരാതി സമര്‍പ്പിച്ചു.
യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ എം.എല്‍.എയുടെ കോലം കത്തിച്ചു. തുടര്‍ന്ന് ദേശീയപാത ഉപരോധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോണ്‍ഗ്രസ് അംസംബ്ലി പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനും സമരത്തിനും മംഗലത്ത് വിനു, ഒ.ബി രാജേഷ്, ഷാ സലിം, ഹര്‍ഷാദ്, സച്ചിന്‍ പ്രതാപ്, സിദ്ധിക് കുളമ്പി, സജന്‍ ഗോപാലശ്ശേരി, സുബലാല്‍, അജു ചിന്നക്കട, അര്‍ജുന്‍, ഷാറൂ, ജമുന്‍ ജഹാംഗീര്‍, പ്രവീണ്‍ കൊടുംതറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കൊല്ലത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ രാജിവെക്കണം: യു.ഡി.എഫ്
കൊല്ലം: ടെലിവിഷന്‍ പ്രവര്‍ത്തകയെ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം സത്യമാണെന്ന് മാധ്യമ മേധാവി തന്നെ വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ കൊല്ലത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കാനും ജനാധിപത്യ മര്യാദ പാലിക്കാനും മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് യു.ഡി.എഫ് കൊല്ലം നിയോജക മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍ പ്രതാപചന്ദ്രന്‍ ആവശ്യപ്പെട്ടു. മീ ടൂ കാംപയിനിലൂടെ സംഭവം പുറത്തുവന്നപ്പോള്‍ ചിരിയും പരിഹാസവുമായി രംഗത്തുവന്ന മുകേഷ് സമാനവിഷത്തില്‍ ആരോപണവിധേയരായവര്‍ ആദ്യം പരിഹാസവും മറവിയും ഉന്നയിച്ചതും പിന്നീട് മാപ്പും ക്ഷമാപണവുമായി പൊതുജനത്തിന് മുന്നില്‍ വന്നത് മറക്കരുത്.
മുഖ്യമന്ത്രി പിണറായി വജയന്‍ മുകേഷിനോട് എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടണം. അല്ലെങ്കില്‍ വരും ദിവസങ്ങളില്‍ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും ചെയര്‍മാന്‍ അദ്ദേഹം അറിയിച്ചു.
കെ.എസ്.യു
കൊല്ലം: ആരോപണം നേരിടുന്ന മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെയ്ക്കണമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍ ആവശ്യപ്പെട്ടു. സ്ത്രീസുരക്ഷ ഉറപ്പ് നല്‍കി അധികാരത്തിലെത്തിയ എല്‍.ഡി.എഫ് സര്‍ക്കാരിന്റെിന്റെ ഭരണത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഇടതു ജനപ്രതിനിധികള്‍ തന്നെ സ്ത്രീ
പീഡനങ്ങളില്‍ കുടുങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുന്‍പ് ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി. ശശിക്കുയെതിരെയുണ്ടായ സമാനമായ ആരോപണത്തില്‍ പാര്‍ട്ടി കമ്മിഷനെ അന്വേഷണത്തിനു ചുമതലപ്പെടുത്തിയതുപോലെ മുകേഷിനെതിരായ ആരോപണത്തിലും പാര്‍ട്ടി കമ്മിഷന്‍ രൂപീകരിക്കപ്പെട്ടാല്‍ അത്ഭുതപ്പെടാനില്ലെന്നും വിഷ്ണു വിജയന്‍ ആരോപിച്ചു.
മഹിളാമോര്‍ച്ച മാര്‍ച്ച് നടത്തി
കൊല്ലം: എം.എ.ല്‍എ മുകേഷ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ ആനന്ദവല്ലീശ്വരത്തുള്ള മുകേഷിന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ബി.ജെ.പി ജില്ലാ സെക്രട്ടറി നെടുമ്പന ഓമനക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു.
കൊല്ലം ജനതയക്ക് സ്വീകാര്യനല്ലാത്തയാളാണ് മുകേഷെന്നും സ്വന്തം പാര്‍ട്ടിക്കാര്‍ പോലും എം.എല്‍.എയെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുകേഷ് സ്വയം രാജിവയ്ക്കാന്‍ തയ്യാറാകണം. ഇതിന് മുമ്പും നിരവധി ആരോപണങ്ങളില്‍പ്പെട്ട മുകേഷിനെ സംരക്ഷിച്ച് നിര്‍ത്തുന്നത് പിണറായി വിജയനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, നേതാക്കളായ വസന്താബാലചന്ദ്രന്‍, ശശികലാറാവു, സുമാദേവി, ലതാമോഹന്‍, ഷീജ, രാജിരാജ്, പുഷ്പലത, ചെറുപുഷ്പം, നളിനിശങ്കരമംഗലം, സുജനാസുദര്‍ശനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."