സരിത എസ്. നായരുടെ ഹരജിയില്‍ രാഹുലിനും ഹൈബി ഈഡനും ഹൈക്കോടതി നോട്ടിസ്
കൊച്ചി: വയനാട്, എറണാകുളം ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സരിത എസ് നായര്‍ നല്കിയ ഹരജിയില്‍ ഈ മണ്ഡലങ്ങളിലെ എം.പിമാരായ രാഹുല്‍ ഗാന്ധിക്കും ഹൈബി ഈഡനും ഹൈക്കോടതി നോട്ടിസ് അയച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിത എസ്.നായര്‍ വയനാട്ടിലും എറണാകുളത്തും നല്കിയ നാമനിര്‍ദേശ പത്രികകള്‍ തള്ളിയ നടപടി ചോദ്യം ചെയ്താണ് ഹരജി.
സരിത ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിരുന്നതും ശിക്ഷ റദ്ദാക്കിയിട്ടില്ലെന്ന കാരണവും ചൂണ്ടിക്കാട്ടിയാണ് വരണാധികാരി നാമനിര്‍ദേശ പത്രികകള്‍ തള്ളിയത്. ഇരുവരുടെയും വിജയം റദ്ദാക്കണമമെന്നും ഹരജിയില്‍ സരിത ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന തെരഞ്ഞെുടുപ്പു കമ്മിഷനുകള്‍, എറണാകുളം, വയനാട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ എന്നിവരും കേസിലെ എതിര്‍കക്ഷികളാണ്. ജസ്റ്റിസ് ഷാജി പി. ചാലിയാണ് ഹരജികള്‍ പരിഗണിച്ചത്. കേസ് 27 ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."