സ്വകാര്യ ബസുകളില്‍ പാട്ടും സിനിമയും വെച്ചാല്‍ പണി പാളും: നിരീക്ഷണവുമായി ട്രാഫിക് എസ്.പിമാര്‍ : ഡ്രൈവര്‍മാരെ ബോധവത്കരിക്കാന്‍ ശുഭയാത്ര പദ്ധതി
തിരുവനന്തപുരം: സ്വകാര്യബസുകളില്‍ മ്യൂസിക് സിസ്റ്റം പ്രവര്ത്തിപ്പിക്കുന്നതുപോലുള്ള നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പും പൊലിസും ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്.
കേരള മോേട്ടാര്‍ വാഹന നിയമം സെക്ഷന്‍ 53ലെ ചട്ടം 289 പ്രകാരം സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ ദൃശ്യ- ശ്രവ്യ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് കമ്മിഷന് ഉത്തരവില്‍ പറഞ്ഞു. ചട്ടപ്രകാരമുള്ള നടപടികള്‍ ശക്തവും ഫലപ്രദവുമായി നടപ്പാക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു.
ഗതാഗതകമ്മിഷണര്‍, ട്രാഫിക് ഐ.ജി എന്നിവരില്‍ നിന്നും കമ്മിഷന് റിപ്പോര്‍ട്ട് വാങ്ങി. ദൃശ്യ-ശ്രവ്യ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഫീല്‍ഡ് ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗതാഗത കമ്മിഷണര്‍ അറിയിച്ചു.
ദൃശ്യ-ശ്രവ്യ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ശബ്ദമലിനീകരണത്തിനും അപകടങ്ങള്‍ക്കും കാരണമാകുമെന്ന് ട്രാഫിക് ഐ.ജി അറിയിച്ചു. ഇക്കാര്യത്തില്‍ സൂക്ഷ്മ നിരീക്ഷണം നടത്താന്‍ ട്രാഫിക് എസ്.പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഡ്രൈവര്‍മാരെ ബോധവത്കരിക്കാന്‍ ശുഭയാത്ര എന്ന പദ്ധതി നടപ്പാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റം ചെയ്ത് പിഴയടച്ച ശേഷം കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നതായി കമ്മിഷന് ചൂണ്ടിക്കാണിച്ചു. ബെന്നി മാത്യു നല്കിയ പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."