HOME
DETAILS
MAL
കാല്‍നടയാത്ര സംരക്ഷണ സമിതി രൂപീകരിച്ചു
backup
June 01 2017 | 02:06 AM
കൊച്ചി: നഗരത്തില്‍ കാല്‍നടയാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കും നേരിടുന്ന അപകടങ്ങള്ക്കുമെതിരേ ഓള് കേരള കാല്‍നടയാത്ര സംരക്ഷണ സമിതി രൂപീകരിച്ചു. നഗരത്തിലെ നടപ്പാതകള്‍ പലതും വിവിധ കാരണങ്ങളാല്‍ തകര്‍ന്നുകിടക്കുകയാണ്. നടപ്പാതകള്‍ കൈയേറിയുള്ള കച്ചവടസ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തണമെന്ന് സമിതി പ്രസിഡന്റ് വി.ജെ ഹൈസിന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊച്ചി മെട്രോയുടെ പല സ്റ്റേഷന്റെയും കവാടം നേരിട്ട് ദേശീയപാതയിലേക്കാണ് ഇത് വലിയ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്നും ഹൈസിന്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."