കുല്ഭൂഷണ് കേസ് ഐ.സി.ജെയില്‍ പാകിസ്താനെ എ.ജി നയിക്കും
ഇസ്ലാമാബാദ്: കുല്ഭൂഷണ് ജാദവ് കേസുമായി ബന്ധപ്പെട്ട് ഈമാസം എട്ടിന് അന്താരാഷ്ട്ര കോടതിയില്‍ നടക്കുന്ന പ്രത്യേക യോഗത്തില്‍ പാകിസ്താന് സംഘത്തെ അറ്റോണി ജനറല്‍ നയിക്കും. പാക് അറ്റോണി ജനറല്‍ അശ്തര്‍ ഔസാഫാണ് പാക് സംഘത്തിനു നേതൃത്വം നല്‍കുക. ഹേഗില്‍ നടക്കുന്ന യോഗത്തില്‍ ഇന്ത്യയുടെയും പാകിസ്താന്റെയും പ്രതിനിധികള്‍ പങ്കെടുക്കും.
വിഷയത്തില്‍ അന്താരാഷ്ട്ര കോടതിയില്‍ നിലപാട് എന്താകണമെന്ന് ചര്‍ച്ച ചെയ്യാനായി കഴിഞ്ഞ ദിവസം ചേര്‍ന്ന പാകിസ്താന് പാര്‍ലമെന്ററി കമ്മിറ്റി യോഗത്തിലാണ് അറ്റോണി ജനറലിനെ അയക്കാന്‍ തീരുമാനമായത്. യോഗത്തില്‍ നാഷനല്‍ അസംബ്ലി സ്പീക്കര്‍ അയാസ് സാദിഖ് അധ്യക്ഷനായി.
എട്ടിനു നടക്കുന്ന പ്രതിനിധി യോഗത്തില്‍ കേസിന്റെ തുടര്‍ വാദംകേള്ക്കലിനും വിവിധ രേഖകള്‍ സമര്‍പ്പിക്കുന്നതിനുമുള്ള തിയതി പ്രഖ്യാപിക്കും. കേസില്‍ അഡ്ഹോക് ജഡ്ജിയെ നിയമിക്കണമെന്ന് പാകിസ്താന് ആവശ്യമുന്നയിക്കുമെന്നാണ് സൂചന.
കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ സ്വന്തം രാജ്യത്തെ അംഗങ്ങളില്ലാത്ത സാഹചര്യത്തില്‍ ഒരു അഡ്ഹോക് ജഡ്ജിയെ നിയമിക്കാന്‍ ഇന്റര്‍നാഷനല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്(ഐ.സി.ജെ) നിയമത്തില്‍ പറയുന്നുï്.
കഴിഞ്ഞ മാസം 18ന് കുല്ഭൂഷണ് കേസ് പരിഗണിച്ച ഐ.സി.ജെ വധശിക്ഷ നടപ്പാക്കുന്നതില്‍ നിന്ന് പാകിസ്താനെ തടഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."