എഴുത്തുകാരനും പ്രസാധകനുമായ വിജയന്‍ കുന്നുമ്മക്കര അന്തരിച്ചു
വടകര: പുസ്തകപ്രസാധകനും എഴുത്തുകാരനുമായ വിജയന്‍ കുന്നുമ്മക്കര(55) അന്തരിച്ചു.
. ഫെയ്ത്ത് ബുക്‌സ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ വടകര കേന്ദ്രീകരിച്ച് പുസ്തക പ്രസാധന സംരംഭം നടത്തിയിരുന്നു. പ്രധാനമായും സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ചുള്ള പുസ്തകങ്ങളായിരുന്നു ഇദ്ദേഹം പുറത്തിറക്കിയിരുന്നത്. കുട്ടികള്‍ക്കായി നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. നാടകര രംഗത്ത് സജീവമായിരുന്ന 1990-ല്‍ രചിച്ച ഉപസംഹാരം', 2003ല്‍ എഴുതിയ പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല' എന്നിവക്ക് സംസ്ഥാന തലത്തില്‍ രചനാ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
പിതാവ്: പരേതനായ വയലില്‍കുനി ഗോപാലന്‍. മാതാവ്: ജാനു. ഭാര്യ:രാധ വിജയന്‍. മകന്‍: യൂജിന്‍ ജി.വിജയന്‍. സഹോദരങ്ങള്‍: രവീന്ദ്രന്‍(അക്ഷര ബുക്‌സ്, ഓര്‍ക്കാട്ടേരി),വിലാസിനി (റിട്ട. അധ്യാപിക, ചോമ്പാല നോര്‍ത്ത് എല്‍.പി. സ്‌കൂള്‍), അശോകന്‍(അക്ഷര സ്റ്റോര്‍സ്, വടകര).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."