കെജ്രിവാളിനെതിരെ അഴിമതിയാരോപിച്ച രാഹുല്‍ ശര്‍മയുടെ കാറിന് നേരെ വെടിവെപ്പ്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച രാഹുല്‍ ശര്‍മയുടെ കാറിന് നേരെ വെടിവെപ്പ്. ബൈക്കില്‍ എത്തിയ രണ്ടുപേര്‍ നടുറോഡില്‍ വെച്ച് രാഹുല്‍ ശര്‍മയുടെ കാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തില്‍ പൊലിസ് എഫ്. ഐ. ആര് രജിസ്റ്റര്‍ ചെയ്തു.
താനും ബന്ധുവും കാറില്‍ സഞ്ചരിക്കുമ്പോള്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിവെക്കുകയായിരുന്നെന്ന് ശര്‍മ പറഞ്ഞു. ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ ആക്രമികളെ തിരിച്ചറിയാനായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശര്‍മക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശര്‍മ സഞ്ചരിച്ചിരുന്ന വാഹനത്തിനു മുന്നില്‍ വന്നു നില്ക്കുന്ന ബൈക്കില്‍നിന്ന് പുറകിലിരുന്നയാള്‍ ഇറങ്ങി കാറിനു നേരെ വെടിവെക്കുകയായിരുന്നു. ഉടന്‍തന്നെ ഇവര്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയും ചെയ്തു.
കെജ്രിവാളിനെതി തിരിയുന്നവര്‍ അക്രമിക്കപ്പെടുമെന്നാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നതെന്ന് പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്ര പ്രതികരിച്ചു.
ഡല്‍ഹിയിലെ പൊതുമരാമത്തുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉന്നയിച്ചയാളാണ് രാഹുല്‍ ശര്‍മ. കെജ്രിവാളിന്റെ ബന്ധുക്കളും അഴിമതിയില്‍ പങ്കാളികളാണെന്ന് ശര്‍മ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."