HOME
DETAILS

ജിദ്ദ ഇന്ത്യൻ സ്‌കൂൾ കെട്ടിട പ്രശ്നത്തിന് പരിഹാരമായി; ക്ളാസുകൾ ഉടൻ തുടങ്ങും 

  
backup
October 10, 2018 | 4:27 PM

646764563213136456
റിയാദ്: ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തിനു ഏറെ ആശ്വാസമായി ഒടുവിൽ അനുകൂല വാർത്ത. കെട്ടിടമൊഴിയാൻ കോടതി വിധി നേടിയ ഉടമയുടെ പിടിവാശിക്ക് മുന്നിൽ ഏറെ ദിവസത്തെ ചർച്ചകൾക്കൊടുവിലാണ് കെട്ടിടം തൽക്കാലം പഴയത് പോലെ ഉപയോഗിക്കാൻ ഇന്ത്യൻ എംബസി സ്‌കൂളിന് അവസരം കൈവന്നത്. ഇന്ത്യൻ സ്‌കൂൾ ബോയ്‌സ് സെക്ഷൻ കെട്ടിട വാടകയുമായി ബന്ധപ്പെട്ട പ്രശ്‌നം രാത്രി വൈകി നടന്ന ചർച്ചയിൽ പരിഹാരം കാണുകകയായിരുന്നു.
 
വ്യവസ്ഥകൾക്ക് ഹയർബോർഡ് അംഗീകാരം ലഭിച്ചതായും ഉടൻ ക്ലാസ്സുകൾ ആരംഭിക്കാനുള്ള ശ്രമം തുടങ്ങിയതായും ആക്ടിംഗ് പ്രിൻസിപ്പൽ ഡോ. നജീബ് ഖൈസ് അറിയിച്ചു. രാത്രി ഏറെ വൈകി പത്തു മണിക്കാണ് ചർച്ചകൾ അവസാനിപ്പിച്ചതെങ്കിലും കൂടിതൽ കാര്യങ്ങൾ വെളിപ്പടുത്താൻ ഇന്ത്യൻ എംബസി അധികൃതരോ മറ്റോ തയ്യാറായില്ല. ആക്ടിംഗ് പ്രിൻസിപ്പലാണ് വാട്‌സ് ആപ് സന്ദേശത്തിലൂടെ രക്ഷാകർത്താക്കൾക്ക് പ്രശ്‌ന പരിഹാരം ഉണ്ടായതായും ക്ളാസുകൾ ഉടൻ തുറക്കുന്നതായാലും സന്ദേശം അയച്ചത്.
 
കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രശ്‌നത്തിൽ ഇടപെട്ടതായും സൂചനയുണ്ട്. കെട്ടിടം ഒഴിഞ്ഞതിനെത്തുടർന്ന് വിദ്യാർഥികളും രക്ഷിതാക്കളും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി ബന്ധപ്പെടുകയും സോഷ്യൽ മീഡിയ വഴി കാമ്പയിൻ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതോടെ പ്രശ്‌നം ദേശീയ മാധ്യമങ്ങളും ഏറ്റെടുത്തു. തുടർന്നാണ് വിദേശകാര്യ മന്ത്രാലയം പ്രശ്‌നത്തിൽ ഇടപെട്ടതെന്ന് കരുതുന്നത്. കെട്ടിടം ഒഴിയാനുള്ള സമയ പരിധി അവസാനിച്ചതിനെ തുടർന്ന് ആൺകുട്ടികളെ പെൺകുട്ടികളുടെ കെട്ടിടത്തിലേക്ക് മാറ്റിയും സമയ ക്രമീകരണം വരുത്തിയും ശ്രമം  നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. അതിനിടയിലാണ് ചർച്ചയിലൂടെ പ്രശ്‌നം പരിഹരിച്ചത്. 

 




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് റെയിൽവേ ഗേറ്റ് കീപ്പർക്ക് മർദനം: യുവാവ് കസ്റ്റഡിയിൽ

Kerala
  •  18 days ago
No Image

ആശംസയോ അതോ ആക്രമണമോ? ക്രിസ്മസ് സന്ദേശത്തിലും രാഷ്ട്രീയ പോരിനിറങ്ങി ഡോണൾഡ് ട്രംപ്

International
  •  18 days ago
No Image

ഗർഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; കോടതിയിലേക്ക് പോകുമ്പോൾ കൂസലില്ലാതെ ചിരിച്ചും കൈവീശിയും പ്രതി; റിമാൻഡിൽ

Kerala
  •  18 days ago
No Image

കോട്ടയം ജില്ലാ പഞ്ചായത്ത്: ജോഷി ഫിലിപ്പ് അധ്യക്ഷനാകും; കേരള കോൺഗ്രസിന് ഒരു വർഷം

Kerala
  •  18 days ago
No Image

ഷൊർണൂരിൽ ട്വിസ്റ്റ്; വിമതയായി ജയിച്ച സ്ഥാനാർഥി ചെയർപേഴ്‌സണാകും; സിപിഎമ്മിൽ നേതാക്കൾക്കിടയിൽ അതൃപ്തി

Kerala
  •  18 days ago
No Image

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമം; പാലാ നഗരസഭ ഇനി യു.ഡി.എഫ് ഭരണത്തിലേക്ക്; ഇരുപത്തിയൊന്നുകാരി ദിയ പുളിക്കക്കണ്ടം ചെയർപേഴ്സണാകും

Kerala
  •  18 days ago
No Image

ഒഡീഷയിൽ വൻ ഏറ്റുമുട്ടൽ: പിടികിട്ടാപ്പുള്ളിയായ മാവോയിസ്റ്റ് കമാൻഡർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു

Kerala
  •  18 days ago
No Image

കൊല്ലത്ത് ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങൾ ലക്ഷ്യമിട്ട് എംഡിഎംഎ വില്പന; ഡിവൈഎഫ്ഐ നേതാവും സുഹൃത്തും പിടിയിൽ

Kerala
  •  18 days ago
No Image

ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കാത്ത രാജ്യങ്ങള്‍; കാരണവും അറിയാം

International
  •  18 days ago
No Image

വൻ കവർച്ച; ക്രിസ്മസിന് വീട്ടുകാർ പള്ളിയിൽ പോയ സമയം നോക്കി 60 പവൻ കവർന്നു

Kerala
  •  18 days ago