പാക് ബൗളിങ്ങിന് മുന്നില്‍ പതറി ഓസീസ്
ദുബൈ: പാകിസ്താനെതിരായ ഒന്നാം ടെസ്റ്റില്‍ ആസ്‌ത്രേലിയ കിതക്കുന്നു. രണ്ടാം ഇന്നിങ്‌സില്‍ പാകിസ്താന്‍ 181 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തതിനാല്‍ 462 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ആസ്‌ത്രേലിയക്ക് 100 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. നാലാംദിനം കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സാണ് ആസ്‌ത്രേലിയയുടെ സമ്പാദ്യം. 50 റണ്‍സെടുത്ത് ഉസ്മാന്‍ ഖവാജയും 34 റണ്‍സെടുത്ത് ട്രാവിസ് ഹെഡുമാണ് ക്രീസില്‍.
ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് (49), ഷോണ്‍ മാര്‍ഷ് (0), മിച്ചല്‍ മാര്‍ഷ് (0) എന്നിവരുടെ വിക്കറ്റുകളാണ് ആസ്‌ത്രേലിയക്ക് നഷ്ടപ്പെട്ടത്. മൂന്ന് വിക്കറ്റ് വീഴത്തി പാക് ബൗളര്‍ മുഹമ്മദ് അബ്ബാസാണ് നാലാംദിനം ആസ്‌ത്രേലിയന്‍ ബാറ്റിങിന് വിലങ്ങുതടിയായത്. ഒന്നാം ഇന്നിങ്‌സില്‍ 482 റണ്‍സെടുത്ത പാകിസ്താന്‍ ആസ്‌ത്രേലിയയെ 202 റണ്‍സിന് ഓള്‍ ഔട്ടാക്കുകയായിരുന്നു. പാക്ക് പടക്കുമുന്നില്‍ ഇന്ന് കൂടി ഓസീസിന് പിടിച്ചു നില്‍ക്കാനായില്ലെങ്കില്‍ കംഗാരുപ്പടക്ക് പാകിസ്താന് മുന്നില്‍ അടിയറവ് പറയേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."