HOME
DETAILS

മലയോരമേഖലകളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നു

  
backup
June 01 2017 | 19:06 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d


കുഴല്‍മന്ദം: ജില്ലയുടെ മലയോരമേഖലയില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ളവ പടരുമ്പോഴും ആരോഗ്യവകുപ്പും പഞ്ചായത്തുകളും പ്രതിരോധ നടപടിയോ ശുചിത്വ നടപടികളോ സ്വീകരിക്കുന്നില്ലെന്നു പരാതി. ഓരോ ദിവസവും നിരവധി പേരാണ് പനിബാധിതരായി ആശുപത്രിയില്‍ ചികിത്സ തേടുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നതിന്റെ മൂന്നിരട്ടി രോഗികള്‍ സ്വകാര്യ ആശുപത്രികളിലെത്തുന്നുണ്ട്. തരൂര്‍, ആലത്തൂര്‍, നെന്മാറ എന്നീ മൂന്നു നിയമസഭാ മണ്ഡലങ്ങളിലും സര്‍ക്കാര്‍ തലത്തിലും സ്വകാര്യ മാനേജ്‌മെന്റ് ആശുപത്രകളിലും ചികിത്സാ സൗകര്യങ്ങളുള്ള നല്ല ആശുപത്രികളില്ലാത്തതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിനെയും തൃശൂരിലെ തന്നെ മറ്റു സ്വകാര്യ ആശുപത്രികളെയുമാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. ഇതിനാല്‍ ഡെങ്കിപ്പനി ബാധിതരുടെയും മറ്റും കണക്കുകളും കൃത്യമായില്ല.
മഴക്കാലത്തിനു മുമ്പ് നടത്തേണ്ട ശുചിത്വ ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വടക്കഞ്ചേരി ടൗണിന്റെ പരിസരപ്രദേശങ്ങളിലുള്ള  മാലിന്യകേന്ദ്രങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടിയും ഇഴയുകയാണ്. മുമ്പൊക്കെ പേരിനെങ്കിലും വീടുകള്‍ കയറിയുള്ള ബോധവത്കരണ പരിപാടികള്‍ നടന്നിരുന്നു. ഇപ്പോള്‍ അതുമില്ലെന്നാണ് പറയുന്നത്. ഹോട്ടലുകളിലും മറ്റും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണസാധനങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്ന നടപടികളും ആരോഗ്യവകുപ്പ് ചെയ്യുന്നില്ല. വഴിയോര ഭക്ഷണശാലകളിലെ ശുചിത്വമോ അവിടെ ഉണ്ടാക്കിവയ്ക്കുന്ന ഭക്ഷണസാധനങ്ങള്‍ ഭക്ഷ്യയോഗ്യമാണോ എന്നുള്ള പരിശോധനകള്‍ പേരിനു പോലുമില്ല.
ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയാല്‍ പിടിച്ച് ഹോട്ടലുകളുടെ പേരുകള്‍ പുറത്ത് വരാത്ത വിധമാണ് രഹസ്യപരിശോധനകള്‍ നടത്തുന്നത്. ആഴ്ചകളും മാസങ്ങളും കേടുകൂടാതെ മത്സ്യം സൂക്ഷിച്ചു വയ്ക്കുന്ന സംവിധാനങ്ങളും പരിശോധനാ വിധേയമാക്കണമെന്നാണ് ആവശ്യം. കഴുകാന്‍ പറ്റാത്തവിധം ചീഞ്ഞളിഞ്ഞ മത്സ്യമാണ് ഫ്രഷ് മത്സ്യവുമായി വന്‍വിലയ്ക്ക് പലകടകളിലും വില്പന നടത്തുന്നത്. രോഗം പിടിപെട്ട് ചാകുന്ന മാടുകളുടെ മാംസവും വില്പനയ്ക്ക് എത്തുന്നതായി പറയുന്നു. ചില ഹോട്ടലുകളിലെ ബീഫ് കറിയും ചിക്കന്‍ കറിയുമെല്ലാം ഇത്തരത്തിലുള്ളതാണെന്നു പറയുന്നു. മാസങ്ങള്‍ പഴക്കമുള്ള ഐസ്‌ക്രീം ഇനങ്ങളും രോഗങ്ങള്‍ പടര്‍ത്തുമെന്നു ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഐസ്‌ക്രീം വില്‍പനയും തകൃതിയാണ്. പഞ്ചായത്തുകള്‍ക്കൊപ്പം ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും ജാഗ്രത പാലിക്കണമെന്നാണ് ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രാണികളേയേയും പുഴുക്കളേയും ഉപയോഗിച്ചുള്ള ഭക്ഷണം വിലക്കി കുവൈത്ത്

latest
  •  16 days ago
No Image

മുന്‍കൂര്‍ വിസയില്ലാതെയും ഇന്ത്യക്കാര്‍ക്ക് ഇനി യുഎഇ സന്ദര്‍ശിക്കാം; ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള വിസ ഇളവ് പദ്ധതി വിപുലീകരിക്കാന്‍ യുഎഇ

uae
  •  16 days ago
No Image

സഊദി അറേബ്യ; ഈ വര്‍ഷം ശമ്പള വര്‍ധനവിന് സാധ്യതയോ? 

Saudi-arabia
  •  16 days ago
No Image

മൃഗസംരക്ഷണ നിയമലംഘനങ്ങള്‍ ലംഘിച്ചാല്‍ അജ്മാനില്‍ ഇനിമുതല്‍ കര്‍ശനശിക്ഷ; 500,000 ദിര്‍ഹം വരെ പിഴ

uae
  •  16 days ago
No Image

തൃശൂര്‍ ബാങ്ക് കവര്‍ച്ച: പ്രതി അങ്കമാലിയിലെന്ന് സൂചന

Kerala
  •  16 days ago
No Image

ഗസ്സയില്‍ നിന്ന് ഹമാസ് പിന്‍മാറണമെന്ന് അറബ് ലീഗ്;  പിന്തുണച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്‌

uae
  •  16 days ago
No Image

ഉംറ പ്രവേശനം; പുത്തന്‍ വിസ ഓപ്ഷനുകള്‍ അവതരിപ്പിച്ച് സഊദി അറേബ്യ

latest
  •  16 days ago
No Image

കവര്‍ച്ച നടത്തിയത് വെറും രണ്ടര മിനിറ്റുകൊണ്ട്; തൃശൂരിലെ ബാങ്ക് കൊള്ള ആസൂത്രിതമെന്ന് പൊലിസ്

Kerala
  •  16 days ago
No Image

യുഎഇ വിസ ഗ്രേസ് പിരീഡ്; തൊഴില്‍ വിസ റദ്ദാക്കിയതിനു ശേഷം എത്ര കാലം യുഎഇയില്‍ താമസിക്കാം

uae
  •  16 days ago
No Image

ഇന്‍സ്റ്റഗ്രാമില്‍ ഇനി കുട്ടിക്കളി വേണ്ട; എല്ലാം അറിയേണ്ടവര്‍ അറിയും 

Tech
  •  16 days ago