ജില്ലയില്‍ പ്രവേശനോത്സവങ്ങള്‍ വര്‍ണാഭമായി
പാലക്കാട്: പൊതുവിദ്യാഭ്യസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന താത്പര്യം ഈ മേഖലയില്‍ വലിയ ഉണര്‍വുണ്ടാക്കിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ അയയ്ക്കാനുള്ള രക്ഷിതാക്കളുടെ പ്രവണത ഇത്തവണ വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നതായും എം.ബി.രാജേഷ് എം പി പറഞ്ഞു.
ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഷൊര്‍ണൂര്‍ ഉപജില്ലയിലെ കയിലിയാട് എ.എല്‍.പി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം.പി.
സ്‌കൂളിലെ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്ത ക്ലാസ് മുറികളും മുറ്റത്തൊരുക്കിയ ജൈവ വൈവിധ്യ ഉദ്യാനവും ചടങ്ങിന് മാറ്റുകൂട്ടി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. സുധാകരന്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചളവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വത്സല അധ്യക്ഷയായി. എം.ആര്‍. രോഹിണി, പി.കൃഷ്ണന്‍, കെ. വേണുഗോപാലന്‍ പങ്കെടുത്തു.
ഷൊര്‍ണൂര്‍ : മുന്‍സിപ്പല്‍തല പ്രവേശനോത്സവം കവളപ്പാറ വടക്കേക്കര സ്‌കൂളില്‍ വച്ച് നടന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ വി. വിമല ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് മിഠായി വിതരണവും നടന്നു.
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് തല പ്രവേശനോത്സവം മണ്ണാര്‍ക്കാട് എ.എല്‍.പി സ്‌കൂളില്‍ അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം.കെ സുബൈദ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് പാലക്കല്‍ അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ സി.എച്ച് നുസ്‌റത്ത്, എന്‍.കെ സുജാത, എ.ഇ.ഒ രാജന്‍, എം. പുരുഷോത്തമന്‍ സംബന്ധിച്ചു.
കുമരംപുത്തൂര്‍ പഞ്ചായത്ത് തല പ്രവേശനോത്സവം പയ്യനെടം ജി.എല്‍.പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി ഉദ്ഘാടനം ചെയ്തു. വി. ഉഷ, മഞ്ജുതോമസ്, കെ.പി.എസ് പയ്യനെടം, അബു വറോടന്‍, സുരേഷ്‌കുമാര്‍, സുകുമാരന്‍, സക്കീര്‍, അന്‍വര്‍, സില്‍വി, രവീന്ദ്രന്‍, ഹംസക്കുട്ടി, കദീക സംബന്ധിച്ചു.
മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌കൂളിലെ പ്രവേശനോത്സവം നഗരസഭാ അധ്യക്ഷ എം.കെ സുബൈദ ഉദ്ഘാടനം ചെയ്തു. സി.എച്ച് മുസ്തഫ അധ്യക്ഷനായി. പാഠപുസ്തക വിതരണം കൗണ്‍സിലര്‍ മന്‍സൂറും, സമ്മാന വിതരണം അസ് ലം പാലൂരും നിര്‍വ്വഹിച്ചു. പി. മുഹമ്മദാലി, സൈമണ്‍ ജോണ്‍, ജോണ്‍സണ്‍, കൃഷ്ണകുമാര്‍, മനോജ് ചന്ദ്രന്‍ സംബന്ധിച്ചു.
ചങ്ങലീരി ഇര്‍ഷാദ് ഹൈസ്‌കൂളില്‍ നടന്ന പ്രവേശനോത്സവം ചെയര്‍മാന്‍ പി.സി ഹംസ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റിയാസ് അധ്യക്ഷനായി. അബ്ദുല്‍ ശുക്കൂര്‍, ഗീത, എ.കെ ഫാരിസ് സംബന്ധിച്ചു.
എടത്തനാട്ടുകര മൂച്ചിക്കല്‍ ജി.എല്‍.പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം ഗ്രാമ പഞ്ചായത്തഗം സി. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. പൂതാനി നസീര്‍ ബാബു അധ്യക്ഷനായി. എ. സതീ ദേവി, സി. മുസ്തഫ, കെ. ജിഷ, സി. മധു, പി. അബ്ദുസ്സലാം, സി.കെ. ഹസീനാ മുംതാസ് പ്രസംഗിച്ചു.
തച്ചനട്ടുകര: തച്ചനാട്ടുകര ലെഗസി എയു.പി സ്‌കൂളിലെ പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. എം. നാരായണന്‍ അധ്യക്ഷനായി. പാസ്‌കോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ഒന്നാം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കുള്ള പ0നോപകരണ കിറ്റ് വിതരണം നടന്നു.
എം. ഷാജഹാന്‍, മാനേജര്‍ കെ. കുത്തലവി ഹാജി, കെ. ബിന്ദു, ടി.പി മമ്മു മാസ്റ്റര്‍, കെ. മൊയ്തുണ്ണി ഹാജി, കെ പ്രതീപ്, പി. മുഹമ്മദ് ഹനീഫ, സി.എം. ബാലചന്ദ്രന്‍, പി. ചാമിക്കുട്ടി പ്രസംഗിച്ചു.
കുലിക്കിലിയാട്: എസ്.വി.എ.യു.പി.സ്‌കൂള്‍തല പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്തംഗം പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. എം.ടി.സുരേഷ് അധ്യക്ഷനായി. കുട്ടികള്‍ക്കുളള പാഠപുസ്തകങ്ങള്‍ ചടങ്ങില്‍ ബ്ലോക്ക് അംഗം വിതരണം ചെയ്തു.
പഠനത്തോടൊപ്പം സമ്പാദ്യം പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ നിര്‍മിച്ച എല്‍.ഇ.ഡി ബള്‍ബുകളില്‍നിന്നുള്ള ലാഭവിഹിതം ഉപയോഗിച്ച് സ്വരൂപിച്ച പഠനോപകരണങ്ങള്‍ സ്‌കൂളില്‍ പ്രവര്‍ത്തിച്ച് വരുന്ന കാരുണ്യ സഹായ നിധിയിലൂടെ വിതരണം നടത്തി. എം.ടി സുരേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍. സൈതലവി, പ്രധാനാധ്യാപകന്‍ എം. മോഹനന്‍, പി. മണികണ്ഠന്‍, കെ.പി. ശോഭന, മുരളീമോഹനന്‍, കെ. രാധാമണി സംസാരിച്ചു.
കൂറ്റനാട്: ഇട്ടോണം എ.എല്‍.പി. സ്‌കൂളിലെ പ്രവേശനോത്സവം വി.ടി. ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫസലു അധ്യക്ഷനായി. പഞ്ചായത്തംഗം കുമാരി ശശികുമാര്‍ പുസ്തകവിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. എല്‍ എസ്.എസ് ജേതാവ് അലിയ നസ്‌റിനെ ആദരിച്ചു. മാനേജര്‍ സേതു പാര്‍വ്വതി ഭായ്, ശ്രീജ ബാബുരാജ്, സതി, രാമനുണ്ണി നായര്‍ സംസാരിച്ചു. കല ടീച്ചര്‍ സ്വാഗതം പറഞ്ഞു.
പട്ടിശ്ശേരി ജി.ജെ.ബി.എസ് സ്‌കൂളിലെ പ്രവേശനോത്സവം വര്‍ണശബളമായി.
സി.പി മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി മുഹിയുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. പി.സി. ഗംഗാധരന്‍, എം.എ. യൂസഫ്, ഗോപിനാഥ് പാലഞ്ചേരി സംസാരിച്ചു. എം. രാജന്‍ മാസ്റ്റര്‍ സ്വാഗതവും ഫറഫുദ്ധീന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ആനക്കര: പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം നയ്യൂര്‍ ജി.ബി.എല്‍.പി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. പ്രദീപ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു രവീന്ദ്രകുമാര്‍ അധ്യക്ഷനായി. പി. വേണുഗോപാലന്‍, ഗീതാകുമാരി, വാര്‍ഡ് മെമ്പര്‍ എം.വി. ബഷീര്‍, സി.ടി. സെയ്തലവി, രാജു, ദിവ്യ, വിജയന്‍, പി. ബാലകൃഷ്ണന്‍, ജനാര്‍ദനന്‍, മുഹമ്മദ് മുസ്തഫ, രാധാകൃഷ്ണന്‍ പ്രസംഗിച്ചു.
പടിഞ്ഞാറങ്ങാടി: കപ്പൂര്‍ പഞ്ചായത്തിലെ പ്രവേശനോത്സവം വെള്ളാളൂര്‍ എം.എം.ജെ.ബി എസ് സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാവറയും, കൊഴിക്കര എ.എം.എല്‍.പി സ്‌കൂളിലെ പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസക്കുട്ടിയും, ആലൂര്‍ എ.എം.യു.പി സ്‌കൂളിലെ പ്രവേശനോത്സവം പി.ടി.എ വൈസ്പ്രസിഡന്റ് ടി.കെ മുസ്തഫയും ഉദ്ഘാടനം ചെയ്തു. ആലൂര്‍ സ്‌കൂളിലെ പരിപാടിയില്‍ ഹെഡ് മാസ്റ്റര്‍ നാരായണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ലത ടീച്ചര്‍, മുഹമ്മദാലി മാസ്റ്റര്‍ പ്രസംഗിച്ചു.
ശ്രീകൃഷ്ണപുരം: ഗ്രാമപഞ്ചായത്തിലെ പ്രവേശനോത്സവം വൈവിധ്യപൂര്‍ണമായി. ശ്രീകൃഷ്ണപുരം എ.യു.പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍. ഷാജു ശങ്കര്‍ ഉദ്ഘാടനം ചെയ്തു. കെ. കോയ അധ്യക്ഷനായി.
എം. രുഗ്മിണി, ശാരിക, ഗംഗാധരന്‍ മാസ്റ്റര്‍, ഇന്ദിരാദേവി സംസാരിച്ചു. ഒന്നാം ക്ലാസിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഗ്രാമ പഞ്ചായത്ത് വര്‍ണക്കുടകള്‍ സമ്മാനിച്ചു.
കൊപ്പം: കൊപ്പം, വിളയൂര്‍, കുലുക്കല്ലൂര്‍, നെല്ലായ, വല്ലപ്പുഴ, തിരുവേഗപ്പുറ തുടങ്ങിയ എല്ലാ പഞ്ചായത്തുകളിലെയും വിദ്യാലയങ്ങളില്‍ നടന്ന പ്രവേശനോത്സവങ്ങള്‍ വര്‍ണാഭമായിരുന്നു.
സബ് ജില്ലാ തല പ്രവേശനോത്സവം വിളയൂര്‍ ഗവ. സ്‌കൂളില്‍ നടന്നു. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കമ്മുക്കുട്ടി എടത്തോള്‍, വി.എം. മുഹമ്മദലി മാസ്റ്റര്‍, നീലടി സുധാകരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."