HOME
DETAILS

റേഷന്‍ കാര്‍ഡുകളുടെ വിതരണം ആരംഭിച്ചു

  
backup
June 01, 2017 | 7:14 PM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0


ഒലവക്കോട്: ജില്ലയില്‍ 6,78,057  റേഷന്‍കാര്‍ഡുകള്‍ വിതരണത്തിന് തയ്യാറായി. എ.എ.വൈ വിഭാഗത്തില്‍  49,291 കാര്‍ഡുകളും മുന്‍ഗണനാവിഭാഗങ്ങള്‍ക്കായി 2,88,260  കാര്‍ഡുകളും മുന്‍ഗണനയില്ലാത്തവരുടെ വിഭാഗത്തിലായി സബ്‌സിഡിയോ ലഭിക്കാത്ത വിഭാഗത്തില്‍ 1,06,002 കാര്‍ഡുകളുമാണ് വിതരണം ചെയ്യുക. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന സ്ത്രീയുടെ പേരിലാണ് കാര്‍ഡ്. ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമൊക്കെ കാര്‍ഡിലുണ്ടാകും.
പ്രത്യേകകേന്ദ്രങ്ങള്‍ സജ്ജീകരിച്ചും റേഷന്‍കടകള്‍ വഴിയുമായിരിക്കും വിതരണം. വിവിധ കേന്ദ്രങ്ങളിലെ വിതരണതീയതി പത്രങ്ങള്‍ വഴി ജനങ്ങളെ അറിയിക്കും. തിരിച്ചറിയല്‍ രേഖകളുമായി വേണം കേന്ദ്രങ്ങളില്‍ എത്താന്‍. കാര്‍ഡുടമക്ക് സാധിച്ചില്ലെങ്കില്‍ അവരുടെ സാക്ഷ്യപത്രം ഹാജരാക്കണം. നിലവിലുള്ള  കാര്‍ഡുകള്‍ റദ്ദാക്കിയശേഷം ഉടമക്കു തന്നെ തിരിച്ചു നല്‍കും. പുതിയ കാര്‍ഡില്‍ ഏതെങ്കിലും തരത്തിലുള്ള പിഴവുകളുണ്ടെങ്കില്‍ തിരുത്താനായി ജൂലൈയില്‍ അതത് താലുക്ക് സപ്ലൈ ഓഫിസുകളില്‍ പരാതി നല്‍കാം. പുതുക്കിയ പട്ടിക വ്യാഴാഴ്ച മുതല്‍ പരിശോധിക്കാന്‍ ലഭിക്കും.
നാലു നിറങ്ങളിലുള്ള കാര്‍ഡുകളാണ് തയ്യാറാക്കിയിരിക്കുന്നത്. എ.എ.വൈ (അന്ത്യോദയ അന്നയോജന) കാര്‍ഡുകള്‍ക്ക് മഞ്ഞയാണ് നിറം. ഈ വിഭാഗത്തിന് 28 കിലോ അരിയും ഏഴുകിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.  മുന്‍ഗണനാ വിഭാഗങ്ങളുടെ കാര്‍ഡിന്റെ നിറം പിങ്കാണ്. ഇവര്‍ക്ക് ആളൊന്നിന് നാലുകിലോ വീതം അരിയും ഒരുകിലോ ഗോതമ്പും  ലഭിക്കും. മുന്‍ഗണനയില്ലാത്തവരുടെ കാര്‍ഡിന് നീലനിറമാണ്. ഇതില്‍ സംസ്ഥാന സബ്‌സിഡി ലഭിക്കേണ്ടവരുടെ പട്ടികയില്‍  ഉള്‍പ്പെട്ടവര്‍ക്ക് അംഗം ഒന്നിന് രണ്ടുകിലോ വീതം അരി കിട്ടും.  മറ്റുള്ളവര്‍ക്ക് അഞ്ചു മുതല്‍ എട്ടു കിലോ വരെ അരിയും ഒരു കിലോ ഗോതമ്പും ലഭിക്കും. മറ്റ് ജനറല്‍ വിഭാഗങ്ങള്‍ക്ക് കിലോക്ക് 8.90 രൂപ നിരക്കില്‍ അരിയും കിലോക്ക് 6.70 രൂപ നിരക്കില്‍ ഗോതമ്പും ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മറ്റത്തൂരിലെ കൂറുമാറ്റം; തെറ്റ് പറ്റിയെന്ന് വിമത മെമ്പര്‍; പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസിക്ക് കത്ത് 

Kerala
  •  9 days ago
No Image

മിനിപമ്പയിൽ ഡ്യൂട്ടിയിൽ ആയിരുന്ന വനിതാ ഓഫീസർക്ക് നേരെ ആക്രമണം; ഒരാൾ പിടിയിൽ

Kerala
  •  9 days ago
No Image

കേരള ഹൈക്കോടതിക്ക് പുതിയ അമരക്കാരൻ; ജസ്റ്റിസ് സൗമെൻ സെൻ ജനുവരി 9-ന് ചുമതലയേൽക്കും

Kerala
  •  9 days ago
No Image

'ഞങ്ങൾ നിങ്ങളെക്കുറിച്ച് ഓർക്കുന്നു'; ഉമർ ഖാലിദിന് കത്തെഴുതി ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി

National
  •  9 days ago
No Image

മരിച്ചെന്ന് കരുതി വിധിക്ക് വിട്ടു; 29 വർഷം മുൻപ് കാണാതായ 79-കാരൻ തിരിച്ചെത്തി;രേഖകൾ തേടിയുള്ള യാത്ര അവസാനിച്ചത് സ്വന്തം വീട്ടിൽ

National
  •  9 days ago
No Image

ഒമാനിൽ വിവാഹപൂർവ ആരോഗ്യ പരിശോധന നിർബന്ധമാക്കി; നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ

oman
  •  9 days ago
No Image

ഫോൺ കോളിനെച്ചൊല്ലി തർക്കം; യുവതിയെ ശ്വാസംമുട്ടിച്ചു കൊന്നു കൊക്കയിലെറിഞ്ഞു: പ്രതിയുടെ പകയടങ്ങിയത് ഭർത്താവിന് താലി കൊറിയർ അയച്ചുനൽകി

National
  •  10 days ago
No Image

ഇനി വേഗത്തിലെത്താം; വിവിധ ട്രെയിനുകളുടെ യാത്ര സമയം കുറച്ച് റെയിൽവേ

Kerala
  •  10 days ago
No Image

രാജസ്ഥാന്റെ 'റോയൽസിനെ' എറിഞ്ഞു വീഴ്ത്തി; സൺറൈസേഴ്‌സിനൊപ്പം ചരിത്രം സൃഷ്ടിച്ച് സൂപ്പർതാരം

Cricket
  •  10 days ago
No Image

ഭൂമിയിലെ സ്വർഗ്ഗം: 'ലോകത്തിലെ ഏറ്റവും വലിയ കണ്ണാടി'യായി ബൊളീവിയൻ ഉപ്പ് സമതലം; വിസ്മയിച്ച് സഞ്ചാരികൾ

Environment
  •  10 days ago