HOME
DETAILS

ഉന്നത വിദ്യാഭ്യാസ രംഗത്തുനിന്ന് അവള്‍ പടിയിറങ്ങുന്നു; ഏറ്റവും കൂടുതല്‍ പഠനം അവസാനിപ്പിക്കുന്നത് മുസ്‌ലിം പെണ്‍കുട്ടികള്‍

  
backup
October 11 2018 | 03:10 AM

%e0%b4%89%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%b0%e0%b4%82%e0%b4%97%e0%b4%a4%e0%b5%8d-8

ഇന്ന് പെണ്‍കുട്ടികള്‍ക്കുള്ള രാജ്യാന്തര ദിനം

ഹംസ ആലുങ്ങല്‍


കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ രംഗത്തുനിന്നു പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് രൂക്ഷമാകുന്നു. അവരില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം പെണ്‍കുട്ടികളാണ്. ജനസംഖ്യയില്‍ തന്നെ പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നുണ്ട്. അതോടൊപ്പമാണ് പഠന വഴിയില്‍നിന്നു അവള്‍ ഓടിയൊളിക്കുന്നത്.
രാജ്യത്തെ 87 ശതമാനം പെണ്‍കുട്ടികളും ബിരുദത്തിനു ശേഷം പഠനം അവസാനിപ്പിക്കുകയാണ്. കൂടുതല്‍ പേര്‍ പഠനം തുടങ്ങിവയ്ക്കുന്നുണ്ട്. എന്നാല്‍ വിവാഹം, കുടുംബപ്രശ്‌നങ്ങള്‍ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളെ ചൊല്ലി പാതിവഴിയില്‍ പടിയിറങ്ങാന്‍ നിര്‍ബന്ധിതരാവുന്നു. പത്താം തരം പ്ലസ് ടു പരീക്ഷകളില്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികളാണ് ഉന്നത വിജയം നേടുന്നത്. എന്നാല്‍ ഉന്നത പഠനരംഗത്ത് ഇതുനേരെ തിരിച്ചാകുന്നു. തൊഴില്‍ രംഗത്തും സ്ത്രീകളുടെ എണ്ണം കുറയുന്നുണ്ട്.
2014ല്‍ ഉന്നതവിദ്യാഭ്യാസം നേടാനെത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം 46 ശതമാനമായിരുന്നു. എന്നാല്‍ കോഴിക്കോട്ടെ ഒരു സ്വാശ്രയ സ്ഥാപനത്തില്‍നിന്ന് കഴിഞ്ഞ വര്‍ഷം മാത്രം ഡിഗ്രി പഠനം അവസാനിപ്പിച്ചത് 46 മുസ്‌ലിം പെണ്‍കുട്ടികളാണ്. ഇതുമൂലം പ്രവേശന സമയത്തുതന്നെ മുഴുവന്‍ ഫീസും അടക്കുന്നവര്‍ക്കേ പ്രവേശനം നല്‍കുകയുള്ളൂ എന്നാണ് മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്.
ഏതാണ്ട് 12 ദശലക്ഷം പെണ്‍കുട്ടികളാണ് ഇന്ത്യയില്‍ അണ്ടര്‍ ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ക്ക് 2013ല്‍ ചേര്‍ന്നത്. പക്ഷേ കുറച്ചുപേര്‍ മാത്രമാണ് പ്രൊഫഷനല്‍ കോഴ്‌സുകളില്‍ തുടര്‍ന്നത്.
2013ല്‍ ആറുലക്ഷം പെണ്‍കുട്ടികള്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ചേര്‍ന്നു. എന്നാല്‍ പി.എച്ച്.ഡിക്ക് ചേരാന്‍ കുറച്ചു പെണ്‍കുട്ടികളേ ഉണ്ടായുള്ളൂ. പി.എച്ച്.ഡി. അപേക്ഷകരില്‍ 40 ശതമാനം മാത്രമാണ് സ്ത്രീകള്‍. അവരില്‍ മുസ്‌ലിം കുട്ടികള്‍ വിരലിലെണ്ണാവുന്നത്.
പെണ്‍കുട്ടികളുടെ ശരാശരി വിവാഹപ്രായത്തില്‍ വര്‍ധന കാണിക്കുന്നുണ്ടെങ്കിലും പ്രായം കുറവായിത്തന്നെ തുടരുന്നുണ്ട്. ഉന്നതവിദ്യാഭ്യാസത്തിന് ചേരുന്നവരുടെ ആകെ എണ്ണം 33.3 ദശലക്ഷം ആണ്. അതില്‍ 17.9 ദശലക്ഷം ആണ്‍കുട്ടികളും 15.4 ദശലക്ഷം പെണ്‍കുട്ടികളുമാണ്. ബിരുദത്തിന് ശേഷം ആണ്‍കുട്ടികളുടെ എണ്ണം കൂടുന്നുണ്ട്. അതേ സമയം പെണ്‍കുട്ടികളുടെ എണ്ണം ഭീമമായി കുറയുകയാണ്.

കണക്കുകള്‍ ഇങ്ങനെ

അണ്ടര്‍ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ക്കാണ് കൂടുതല്‍ പെണ്‍കുട്ടികളും പഠിക്കുന്നത്. 124 ദശലക്ഷം പേര്‍. എന്നാല്‍ 1.9 ദശലക്ഷം പേര്‍ ബിരുദാനന്തര ബിരുദ പഠനം തുടങ്ങുമ്പോള്‍ 0.6 ദശലക്ഷം പെണ്‍കുട്ടികള്‍ മാത്രമാണ് ഡിപ്ലോമ കോഴ്‌സുകള്‍ക്കു ചേരുന്നത്.
14 ദശലക്ഷം ആണ്‍കുട്ടികള്‍ അണ്ടര്‍ ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ക്കു ചേരുന്നു. 17.5 ശതമാനം പെണ്‍കുട്ടികളേക്കാള്‍ കൂടുതലാണിത്. ബിരുദ ഡിപ്ലോമ കോഴ്‌സുകള്‍ക്കാകട്ടെ 1.6 ദശലക്ഷം ആണ്‍കുട്ടികള്‍ ചേരുന്നു. 61 ശതമാനം പെണ്‍കുട്ടികളേക്കാള്‍ കൂടുതലാണിത്.
എം.ഫില്‍, പോസ്റ്റ് ഗ്രാജ്വേറ്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്കൊഴികെ ഉന്നത വിദ്യാഭ്യാസ പഠനത്തിന്റെ മറ്റെല്ലാ മേഖലയിലും പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികളുടെ അനുപാതമാണ് വര്‍ധിച്ചിരിക്കുന്നത്.
ബിരുദാനന്തര കോഴ്‌സുകള്‍ക്ക് 51 ശതമാനം പെണ്‍കുട്ടികള്‍ ചേരുന്നുണ്ട്. 49 ശതമാനം ആണ്‍കുട്ടികളേ ഈ കോഴ്‌സിനു ചേരുന്നുള്ളൂ. എന്നാല്‍ പകുതി പെണ്‍കുട്ടികള്‍ പോലും കോഴ്‌സ് പൂര്‍ത്തീകരിക്കുന്നില്ല.
എട്ടുശതമാനം യുവാക്കള്‍ എന്‍ജിനീയറിങ് ബിരുദത്തിനു ചേരുന്നു. അതേസമയം വെറും നാലുശതമാനം യുവതികളാണ് ഈ കോഴ്‌സിന് പ്രവേശനം നേടുന്നത്. അവരില്‍ രണ്ടു ശതമാനം പോലും കോഴ്‌സ് പൂര്‍ത്തിയാക്കുന്നില്ല.
ഒമ്പതുശതമാനം ആണുങ്ങള്‍ സാങ്കേതികവിദ്യാ ബിരുദ കോഴ്‌സുകള്‍ക്കു ചേരുമ്പോള്‍ 4.5 ശതമാനം പെണ്‍കുട്ടികളാണ് ഈ കോഴ്‌സുകള്‍ക്കെത്തുന്നത്. അവിടെയും കൊഴിഞ്ഞുപോക്കിന്റെ കണക്ക് ഭീകരമാണ്. മാനവവിഭവ വികസന വകുപ്പിന്റേതാണ് ഈ കണക്കുകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  3 months ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  3 months ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 months ago
No Image

കെജ്‌രിവാളിന് ജാമ്യം, ജയില്‍മോചിതനാകും 

National
  •  3 months ago
No Image

അത്രയും പ്രിയപ്പെട്ട യെച്ചൂരിക്കായി; ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോയില്‍ ഇ.പി ഡല്‍ഹിയിലെത്തി

Kerala
  •  3 months ago
No Image

'രാജ്യത്തിന്റെ നിയമങ്ങള്‍ക്കു മേലാണ് ബുള്‍ഡോസര്‍ കയറ്റുന്നത്' ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  3 months ago
No Image

മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

നിലപാടുകളുടെ കാർക്കശ്യത്തിലും സൗമ്യതയുടെ ചെറുപുഞ്ചിരി

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് നിഷേധിക്കാതെ എ.ഡി.ജി.പി; അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്നും മൊഴി

Kerala
  •  3 months ago