കാല്‍നൂറ്റാണ്ടായി ജയിലില്‍ കഴിയുന്ന വൃദ്ധനെ മോചിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
ആലപ്പുഴ: ഇരുപത്തിനാലു വര്‍ഷത്തിലധികമായി ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുന്ന അറുപതുകാരനെ ജയില്‍ മോചിതനാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ 3187 നമ്പറായി കഴിയുന്ന പുളിങ്കുന്ന് പുത്തന്‍പറമ്പില്‍ വീട്ടില്‍ ശിവജിക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കുന്ന കാര്യം ജയില്‍ ഉപദേശകസമിതി ഒരിക്കല്‍ കൂടി പരിഗണിക്കണമെന്നാണ് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് നല്‍കിയ ഉത്തരവ്.
ശിവജിയും സഹോദരനായ സലിംകുമാറും ചേര്‍ന്ന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കമ്മീഷന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടില്‍ നിന്നും റിപ്പോര്‍ട്ട'് ആവശ്യപ്പെട്ടിരുന്നു.
24 വര്‍ഷവും ഒന്‍പതു മാസവും ശിവജി ജീവപര്യന്തം തടവ് അനുഭവിച്ചിട്ടുണ്ട്. 14 വര്‍ഷത്തെ യഥാര്‍ത്ഥ ശിക്ഷ പൂര്‍ത്തിയാക്കിയതു മുതല്‍ 2006 വരെ 10 തവണ ജയില്‍ ഉപദേശക സമിതിയില്‍ ശിവജിക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ പേര് സമര്‍പ്പിച്ചെങ്കിലും ഉപദേശകസമിതി പേര് പരിഗണിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 ഒക്‌ടോബര്‍ 20ന് ചേര്‍ന്ന ഉപദേശകസമിതിയിലും ശിവജിയുടെ പേര് നല്‍കിയെങ്കിലും അന്തിമ ഉത്തരവ് നല്‍കിയിട്ടില്ല.
ശിവജിക്ക് 60 വയസ് കഴിഞ്ഞ സാഹചര്യം കണക്കിലെടുക്കണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
നിയമപ്രകാരമുള്ള റിപ്പോര്‍ട്ട് പ്രൊബേഷന്‍ ഓഫിസറില്‍ നിന്നും വാങ്ങിയ ശേഷം ശിവജിയുടെ പേര് ഒരിക്കല്‍കൂടി ജയില്‍ ഉപദേശ സമിതിക്ക് സമര്‍പ്പിക്കാനാണ് കമ്മിഷന്‍ പൂജപ്പുര ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."