HOME
DETAILS
MAL
ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ മലയാളി മരിച്ചു
backup
August 03 2019 | 12:08 PM
മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി ബഹ്‌റൈനില്‍ മരിച്ചു. തിരൂര്‍ കാളാട് കുണ്ടുങ്ങല്‍ സ്വദേശി പ്രകാശന്‍ കുന്നത്ത് പറമ്പില്‍(42)ആണ് മരിച്ചത്. ബഹ്‌റൈന്‍ വെസ്റ്റ് റിഫ ബി.ബി.കെ. ബാങ്കിന് സമീപം ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ബഹ്‌റൈനില്‍ കുടുംബവുമൊത്താണ് കഴിഞ്ഞിരുന്നത്. ഭാര്യ: ഷൈനി. ആദി കൃഷ്ണ ,വേദാലക്ഷ്മി ( ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍) എന്നിവര്‍ മക്കളാണ്. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."