എസ്.വൈ.എസ് ആദര്‍ശ പാഠശാലക്ക് തുടക്കം: ഇസ്‌ലാമിക ആദര്‍ശം വികലമാക്കിയവര്‍ മറുപടി നല്‍കണം: ജമലുല്ലൈലി തങ്ങള്‍
മലപ്പുറം: ഇസ്‌ലാമിന്റെ തനിമയാര്‍ന്ന ആദര്‍ശം വികലമാക്കി സ്വയം ഗവേഷണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും അവസരം നല്‍കിയ നവീന വാദികളാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലരെ പ്രേരിപ്പിക്കാന്‍ കാരണമായതെന്നും അത്തരക്കാര്‍ സ്വയം കുറ്റം ഏറ്റുപറഞ്ഞ് മറുപടി നല്‍കണമെന്നും എസ്.വൈ.എസ് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പറഞ്ഞു.
മലപ്പുറം സുന്നി മഹലില്‍ സംഘടിപ്പിച്ച എസ്.വൈ.എസ് ആദര്‍ശ പാഠ ശാലയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിന്റെ കൃത്യമായ ആദര്‍ശബോധം കാത്തുസൂക്ഷിച്ചത് കൊണ്ടാണ് ഒന്‍പത് പതിറ്റാണ്ടിലധികമായി നിലപാടുകള്‍ മാറ്റിപ്പറയാതെ സമസ്ത മുന്നോട്ട് പോയതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി. സയ്യിദ് ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍ പ്രാര്‍ഥന നടത്തി. സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സംസ്ഥാന സെക്രട്ടറി കെ.എ റഹ്മാന്‍ ഫൈസി, മലപ്പുറം ജില്ലാ സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപറമ്പ് എന്നിവര്‍ വിഷയാവതരണം നടത്തി.
സമസ്ത കേന്ദ്ര മുശാവറ അംഗം വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, കാടാമ്പുഴ മൂസ ഹാജി, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, കാളാവ് സൈതലവി മുസ്‌ലിയാര്‍, പി.വി മുഹമ്മദ് മൗലവി എടപ്പാള്‍, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സി.കെ ഹിദായത്തുല്ല, സയ്യിദ് കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍, സയ്യിദ് കെ.എന്‍.സി തങ്ങള്‍, കെ.ടി മൊയ്തീന്‍ ഫൈസി തുവ്വൂര്‍, പി. വീരാന്‍കുട്ടി ഹാജി, ലത്വീഫ് ഫൈസി സംബന്ധിച്ചു. സി.എം കുട്ടി സഖാഫി സ്വാഗതവും സയ്യിദ് ബി.എസ്.കെ തങ്ങള്‍ നന്ദിയും പറഞ്ഞു.
കുമരനെല്ലൂര്‍ ഇര്‍ഷാദിയ്യ കാംപസില്‍ നടന്ന പാലക്കാട് ജില്ലാ ആദര്‍ശ പാഠശാല സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ ഇമ്പിക്കോയ തങ്ങള്‍ ലക്കിടി ഉദ്ഘാടനം ചെയ്തു. അലവി ഫൈസി കൊളപ്പറമ്പ് അധ്യക്ഷനായി. ജി.എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ടി.കെ മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, ഹബീബ് ഫൈസി കോട്ടോപാടം സംസാരിച്ചു. കൃത്യമായ ആദര്‍ശാവബോധവും ജീവിത ചിട്ടയും പരിശീലിപ്പിക്കുന്നതിനായി ശാഖാ തലങ്ങളില്‍നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രത്യേക കോഴ്‌സ് ആവിഷ്‌കരിച്ചിരിക്കുന്നത്.
20 മുതല്‍ 40 വരെ പഠിതാക്കളുള്ള ഓരോ കേന്ദ്രത്തിന്റെയും നടത്തിപ്പ് ചുമതല ജില്ലാ കമ്മിറ്റികള്‍ മുഖേന മണ്ഡലം കമ്മിറ്റികള്‍ക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."